20 October Tuesday

രാജ്യത്ത് കോവിഡ്‌ മരണം 90,000 , പ്രതിദിന രോഗമുക്തി ഒരുലക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020


ന്യൂഡൽഹി > രാജ്യത്ത് കോവിഡ്‌ മരണം 90,000 എത്തി. രോഗികൾ 56 ലക്ഷം കടന്നു. 24 മണിക്കൂറിൽ 75,083 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 1053 പേർകൂടി മരിച്ചു. 1,01,468 പേർ രോഗമുക്തരായി. ആദ്യമായാണ്‌ പ്രതിദിന രോഗമുക്തി ഒരു ലക്ഷം കടക്കുന്നത്‌.

കഴിഞ്ഞ നാലുദിവസമായി രോഗബാധിതരേക്കാൾ കൂടുതലാണ്‌ രോഗമുക്തരുടെ എണ്ണം. ആകെ രോഗമുക്തർ 44.98 ലക്ഷമായി. രോഗമുക്തി നിരക്ക്‌ 80.86 ശതമാനത്തിലെത്തി. മരണനിരക്ക്‌ 1.59 ശതമാനം‌. ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10 ലക്ഷത്തിൽ താഴെ. 9,75,861 പേരാണ്‌ ചികിത്സയിലുള്ളത്‌.

കോവിഡ്‌ വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്ര, യുപി, ആന്ധ്ര, കർണാടകം, തമിഴ്‌നാട്‌, ഡൽഹി, പഞ്ചാബ്‌ സംസ്ഥാനങ്ങളിലെ  പ്രതിരോധപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ബുധനാഴ്‌ച വിലയിരുത്തും. 

സർവകലാശാലകളിലും കോളേജുകളിലും ഒന്നാംവർഷ ബാച്ചിന്റെ ക്ലാസുകൾ നവംബർ ഒന്നുമുതൽ ആരംഭിക്കുമെന്ന്‌ യുജിസി അറിയിച്ചു. കോളേജുകൾ തുറക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ലെങ്കിൽ ഓൺലൈൻ ക്ലാസ്‌ ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top