19 August Monday

രാജ‌്കുമാർ ചൗഹാന‌് സീറ്റ‌് നിഷേധിച്ചു ; രാഹുൽ ഗാന്ധിയുടെ വീടിന‌ു മുന്നിൽ കോൺഗ്രസ‌് പ്രവർത്തകരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019


ന്യൂഡൽഹി
ഡൽഹിയിൽ കോൺഗ്രസ‌് നേതാവ‌് രാജ‌് കുമാർ ചൗഹാന‌് സീറ്റ‌് നിഷേധിച്ചതിൽ പ്രതിഷേധിച്ച‌് രാഹുൽ ഗാന്ധിയുടെ വസതിക്കു മുന്നിൽ കോൺഗ്രസ‌് പ്രവർത്തകരുടെ പ്രതിഷേധം.

നോർത്ത‌് വെസ്റ്റ‌് ഡൽഹിയിലെ സ്ഥാനാർഥിയായി ചൗഹാന‌ു പകരം കോൺഗ്രസ‌് വർക്കിങ‌് പ്രസിഡന്റ‌് രാജേഡ‌് ലിലോതിയയെ പരിഗണിക്കുന്നുവെന്ന‌ വാർത്ത പരന്നതോടെയാണ‌് പ്രതിഷേധം ആരംഭിച്ചത‌്. ചൗഹാന്‍  തെരഞ്ഞെടുപ്പു പ്രവര്‍ത്തനം ആരംഭിച്ചു.   ഇവിടത്തുകാരനല്ലാത്ത മറ്റൊരു സ്ഥാനാര്‍ഥിക്കായി ഞങ്ങള്‍ പ്രവര്‍ത്തിക്കില്ല എന്നെഴുതിയ ബോർഡുമായാണ‌് രാഹുൽ ഗാന്ധിയുടെ വസതിക്ക‌ു മുന്നിൽ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത‌്. ഡൽഹിയുടെ ചുമതലയുള്ള ജനറൽസെക്രട്ടറി പിസി ചാക്കോയ്ക്കെതിരെയും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. വെസ്റ്റ് ഡൽഹി മണ്ഡലത്തിൽ സീറ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മഹാബൽ മിശ്രയുടെ നേതൃത്വത്തിലും ഉച്ചയോടെ മാർച്ച് നടന്നു.


പ്രധാന വാർത്തകൾ
 Top