14 December Saturday

ഹരേ​ൺ പാ​ണ്ഡ്യ വ​ധം: പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019


ന്യൂഡൽഹി
ഗു​ജ​റാ​ത്ത്​ മു​ൻ ആ​ഭ്യ​ന്ത​രമ​ന്ത്രി ഹരേ​ൺ പാ​ണ്ഡ്യ വ​ധ​ക്കേ​സി​ൽ 12 പേ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. പ്ര​തി​ക​ളെ കു​റ്റ​വിമു​ക്തരാ​ക്കി​യ ഗു​ജ​റാ​ത്ത്​ ഹൈ​ക്കോ​ട​തി​വി​ധി റദ്ദാക്കി കുറ്റം നിലനിർത്തിയ സുപ്രീംകോടതി ഉത്തരവിനെതിരായ ഹർജിയാണ്‌ തള്ളിയത്‌. വീണ്ടും പരിഗണിക്കേണ്ട ഒരു പിഴവും ഉത്തരവിൽ ഇല്ലെന്ന്‌ പരിശോധനയിൽ ബോധ്യപ്പെട്ടെന്ന്‌ കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അരുൺമിശ്ര, വിനീത്‌ സരൺ എന്നിവരുടെ ബെഞ്ചാണ്‌ പ്രതിയായ മു​ഹ​മ്മ​ദ്​ പ​ർ​വേ​സ്​ അ​ബ്ദു​ൽ ഖ​യ്യും ശൈ​ഖ്‌ നൽകിയ ഹർജി തള്ളിയത്‌.

ഗു​ജ​റാ​ത്തി​ലെ നരേന്ദ്ര മോഡി സ​ർ​ക്കാ​രി​ൽ ആ​ഭ്യ​ന്ത​രമ​ന്ത്രി​യാ​യി​രു​ന്ന ഹരേൺ പാ​ണ്ഡ്യ 2003 മാ​ർ​ച്ച് 26നാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. ഗുജറാത്ത്‌ പൊലീസും പിന്നീട്‌ സിബിഐയും കേസ്‌ അന്വേഷിച്ചു. 12 പേർക്കെതിരെ 2007 ജൂണിൽ വിചാരണക്കോടതി കുറ്റം ചുമത്തി. അപ്പീൽ പരിഗണിച്ച ഗുജറാത്ത്‌ ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കി. ഇതിനെതിരായ സിബിഐയുടെ ഹർജിയിലാണ്‌ സുപ്രീംകോടതി ഹൈക്കോടതിയുടെ ഉത്തരവ്‌ റദ്ദാക്കിയത്‌.


പ്രധാന വാർത്തകൾ
 Top