16 August Sunday

ജുഡീഷ്യറിക്ക്‌ മാറ്റത്തിന്റെ ഉൽപ്രേരകമാകാൻ കഴിയും: ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019

ന്യൂഡൽഹി >  ജുഡീഷ്യറിക്ക്‌ അർഥവത്തായി പ്രതികരിക്കാനും സാമൂഹ്യ–രാഷ്‌ട്രീയ മാറ്റത്തിന്റെ ഉൽപ്രേരകമാകാനും സാധിക്കുമെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ. രാജ്യത്തിന്‌ മികച്ച സേവനം നൽകുന്നതിന്‌ അഭിഭാഷകർ സ്വതന്ത്രസ്വഭാവവും അന്തസ്സും പുലർത്തണം. അഭിഭാഷകരും ജഡ്‌ജിമാരും വിഭജിക്കാനാകാത്ത  കുടുംബത്തിലെ അംഗങ്ങളാണ്‌.  ബാറും ബെഞ്ചും തമ്മിലുള്ള ഈ പ്രത്യേക ഇഴചേരൽ സാധ്യമാക്കുന്നത്‌ ഇരു വിഭാഗത്തെയും പരസ്‌പരം ബന്ധിപ്പിക്കുന്ന മൂല്യങ്ങളും വിശ്വാസങ്ങളുമാണ്‌. നിയമവാഴ്‌ചയും ജനങ്ങളുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും ഈ ഐക്യം ഉറപ്പാക്കേണ്ടതുണ്ടെന്ന്‌ ബോബ്‌ഡെ പറഞ്ഞു.

സുപ്രീംകോടതിയുടെ 47-ാമത്‌ ചീഫ്‌ ജസ്‌റ്റിസായി ചുമതലയേറ്റ ബോബ്‌ഡെയെ സ്വാഗതം ചെയ്‌തുകൊണ്ട്‌ സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top