28 November Saturday

ഒറ്റദിവസത്തെ രോ​ഗികള്‍ അരലക്ഷത്തില്‍ താഴെ ; രോഗമുക്തി നിരക്ക്‌ 88.63 ശതമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


ന്യൂഡൽഹി
രാജ്യത്ത്‌ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുമാസത്തിനിടെ ആദ്യമായി അരലക്ഷത്തിന് താഴെയെത്തി. 24 മണിക്കൂറിൽ 46,790 രോ​ഗികള്‍.  ഒറ്റദിവസം അരലക്ഷത്തില്‍‌ താഴെ രോ​ഗികള്‍ മുമ്പ്‌ റിപ്പോർട്ടുചെയ്തത്‌ ജൂലൈ 28ന്.

രാജ്യത്ത്‌ രോ​ഗികള്‍ 76 ലക്ഷം കടന്നപ്പോൾ മരണം 1.16 ലക്ഷത്തോടടുത്തു. 24 മണിക്കൂറിൽ 69720 രോഗമുക്തര്‍. ആകെ രോഗമുക്തര്‍ 67.33 ലക്ഷംകടന്നു. രോഗമുക്തി നിരക്ക്‌ 88.63 ശതമാനം. ചികിത്സയില്‍ 7,48,538 പേര്‍. ആകെ രോഗബാധിതരുടെ 9.85 ശതമാനമാണിത്‌.

രാജ്യത്ത് 24 മണിക്കൂറില്‍ 587 മരണം. 600ൽ താഴെ മരണം തുടർച്ചയായ രണ്ടാം ദിനം‌. 1.52 ശതമാനമാണ്‌ നിലവിൽ മരണനിരക്ക്‌. 24 മണിക്കൂറിൽ കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്‌–- 125. കർണാടക–- 64, ബംഗാൾ–- 63, ഛത്തിസ്‌ഗഢ്‌–- 56, തമിഴ്‌നാട്‌–- 49, ഡൽഹി–- 31, യുപി–- 27, ആന്ധ്ര–- 24, ഒഡിഷ–- 17 മരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top