19 October Saturday

സുപ്രീംകോടതിയിൽ സ്ഥിരം ഭരണഘടനാബെഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019


ന്യൂഡൽഹി
ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതിയിൽ സ്ഥിരം ഭരണഘടനാബെഞ്ച്‌ രൂപീകരിക്കുന്നു.ഒക്ടോബർ ഒന്നുമുതൽ സ്ഥിരം അഞ്ചംഗ ഭരണഘടനാബെഞ്ച്‌ നിലവിൽ വന്നേക്കും. ഭരണഘടനയിലെ വിവിധ വകുപ്പുകളുടെ വ്യാഖ്യാനവും വിശദീകരണവും ആവശ്യമായി വരുന്ന കേസുകൾ തീർപ്പാക്കാനാണിത്‌.

ഓരോ കേസുകള്‍ക്കും ആവശ്യമെങ്കിൽ പ്രത്യേകം ഭരണഘടനാബെഞ്ച്‌ രൂപീകരിക്കുന്നതാണ്‌ ഇപ്പോഴുള്ള കീഴ്‌വഴക്കം. 

സ്ഥിരമായി അഞ്ച്‌ മൂന്നംഗബെഞ്ചുകൾകൂടി രൂപീകരിക്കുന്നത്‌ പരിഗണനയിലുണ്ട്‌. രണ്ടംഗബെഞ്ചിന്‌ തീർപ്പാക്കാൻ കഴിയാത്ത കേസുകളിൽ തീരുമാനമെടുക്കാനാണിത്‌. നിലവില്‍ 553 കേസാണ് ഭരണഘടനാബെഞ്ചിനു മുന്നിലുള്ളത്. രണ്ടംഗ ബെഞ്ച്‌ മൂന്നംഗബെഞ്ചിന്‌ വിട്ട 164 കേസുണ്ട്. സ്ഥിരം ഭരണഘടാബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതിയുടെ ചട്ടങ്ങളിൽ  ഭേദ​ഗതി വരുത്തണം.


പ്രധാന വാർത്തകൾ
 Top