Deshabhimani

നയതന്ത്രബാഗേജിൽ സ്വർണം കടത്തിയെന്ന കേസ്‌ ; ഇഡിക്ക്‌ താൽപ്പര്യമില്ലേയെന്ന്‌ സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 02:17 AM | 0 min read


ന്യൂഡൽഹി
നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയെന്ന കേസിലെ വിചാരണ കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക്‌ മാറ്റണമെന്ന എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റിന്റെ (ഇഡി) ട്രാൻസ്‌ഫർ പെറ്റീഷൻ പരിഗണിക്കുന്നത്‌ ആറാഴ്‌ചത്തേക്ക്‌ മാറ്റി സുപ്രീംകോടതി. ഇഡി വീണ്ടും ആവശ്യപ്പെട്ടതോടെയാണ് ജസ്‌റ്റിസ്‌ ഹൃഷികേശ്‌ റോയ്‌ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

അഡീഷണൽ സോളിസിറ്റർ ജനറൽ കെ എൻ നടരാജിന്‌ അസൗകര്യമുള്ളതിനാൽ കേസ്‌ മാറ്റിവെക്കണമെന്നാണ്‌ ഇഡി  ആവശ്യപ്പെട്ടത്‌.  കേസ്‌ വാദിക്കാൻ താൽപര്യമില്ലാത്തത്‌ കൊണ്ടാണോ വീണ്ടും വീണ്ടും സാവകാശം തേടുന്നതെന്ന്‌ സുപ്രീംകോടതി ആരാഞ്ഞു. കൃത്യമായ മറുപടി നൽകാൻ ഇഡി അഭിഭാഷകന്‌ കഴിഞ്ഞില്ല. ഇഡിയുടെ നടപടിയെ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും വിമർശിച്ചു. സ്‌റ്റാൻഡിങ് കോൺസൽ സി കെ ശശിയും ഹാജരായി.ഹർജിയുമായി മുന്നോട്ടുപോകാൻ  ഇഡിക്ക്‌ താൽപ്പര്യമില്ലെന്ന്‌ തോന്നുന്നുവെന്ന്‌ കേസ്‌ ആറാഴ്‌ചത്തേക്ക്‌ മാറ്റിവെച്ച്‌ കൊണ്ട്‌ പുറപ്പെടുവിച്ച ഉത്തരവിലും സുപ്രീംകോടതി നിരീക്ഷിച്ചു.



deshabhimani section

Related News

0 comments
Sort by

Home