24 November Tuesday

കേന്ദ്ര കാർഷികനിയമങ്ങൾക്കെതിരെ പഞ്ചാബ്‌ ; ബില്ലുകൾ പാസാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ കാർഷികനിയമങ്ങൾക്കെതിരായ ബില്ലുകൾ പ്രതിപക്ഷപിന്തുണയോടെ പഞ്ചാബ്‌ നിയമസഭ പാസാക്കി. മൂന്ന്‌ കേന്ദ്രനിയമങ്ങളെ നിരാകരിക്കുന്ന ബില്ലുകളും സംസ്ഥാനത്ത്‌ മിനിമം താങ്ങുവിലയേക്കാൾ  കുറഞ്ഞ നിരക്കിൽ അരിയും ഗോതമ്പും സംഭരിക്കുന്നത്‌ മൂന്ന്‌ വർഷമെങ്കിലും തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കുന്ന ബില്ലുമാണ്‌ പാസാക്കിയത്‌. എഎപി, എസ്‌എഡി അടക്കമുള്ള പ്രതിപക്ഷം ബില്ലുകളെ പിന്തുണച്ചു. ബിജെപി വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

ബില്ലുകൾക്ക്‌ ഗവർണറും രാഷ്ട്രപതിയും അംഗീകാരം നൽകുമെന്നാണ്‌ കരുതുന്നതെന്നും അല്ലാത്തപക്ഷം നിയമവഴി തേടുമെന്നും മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർസിങ്‌ പറഞ്ഞു. നവംബർ ആദ്യം രാഷ്ട്രപതിയെ കാണാൻ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കർഷകപ്രക്ഷോഭം ശക്തമായി തുടരുന്ന പഞ്ചാബിൽ  ബിജെപി പൂർണമായും ഒറ്റപ്പെട്ടു. കർഷകരോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ പ്രമുഖ നേതാക്കൾ ബിജെപി വിടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top