04 December Friday

‘ചിരാഗിനോട്‌ നിതീഷ്‌ നീതി കാട്ടിയില്ലെന്ന്‌ ’ തേജസ്വി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


ന്യൂഡൽഹി
എൽജെപി നേതാവ്‌ ചിരാഗ്‌ പസ്വാനോട്‌ മുഖ്യമന്ത്രി നിതീഷ്‌ കുമാർ മോശമായി പെരുമാറിയെന്ന്‌ ആർജെഡി നേതാവ്‌ തേജസ്വി യാദവും. രാംവിലാസ്‌ പസ്വാൻ മരിച്ചപ്പോൾ ചിരാഗിനോടുള്ള നിതീഷ്‌ കുമാറിന്റെ പെരുമാറ്റം നീതിപൂർവകമായിരുന്നില്ലെന്ന്‌ തേജസ്വി പറഞ്ഞു.  അച്ഛൻ മരിച്ച ഘട്ടത്തിൽ നിതീഷ്‌ തന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ലെന്ന്‌ ചിരാഗ്‌ പറഞ്ഞിരുന്നു. ഒന്നിലേറെ തവണ നേരിൽ കണ്ടെങ്കിലും  സംസാരിക്കാൻപോലും കൂട്ടാക്കിയില്ലെന്നാണ്‌ ചിരാഗിന്റെ ആക്ഷേപം.

പ്രചാരണരംഗം ചൂടുപിടിച്ചതോടെ ദേശീയ നേതാക്കൾ ബിഹാറിലേക്ക്‌ എത്തിത്തുടങ്ങി. കേന്ദ്രമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ തുടങ്ങി മുതിർന്ന നേതാക്കളുടെ വലിയ നിരയാണ്‌ പ്രചാരണത്തിനുള്ളത്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോൺഗ്രസ്‌ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും വെള്ളിയാഴ്‌ച റാലികളിൽ സംസാരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top