28 November Saturday

തെലങ്കാനയിൽ മഴ തുടരുന്നു: മരണം 70 ആയി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


ഹൈദരാബാദ്‌
തെലങ്കാനയിൽ ഒരാഴ്‌ചയായി തുടരുന്ന മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 70 ആയി. രണ്ടു ദിവസംകൂടി കനത്ത മഴ തുടരുമെന്ന്‌ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കണമെന്ന്‌ മന്ത്രി കെ ടി രാമറാവു അഭ്യർഥിച്ചു.

1908നുശേഷം ലഭിക്കുന്ന രണ്ടാമത്തെ വലിയ മഴയാണ്‌ ഹൈദരാബാദ്‌ നഗരത്തിലുണ്ടായത്‌. 37,000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റിയെന്നും മന്ത്രി പറഞ്ഞു.  മരിച്ചവരിൽ 33 പേർ ഗ്രേറ്റർ ഹൈദരാബാദ്‌ മുനിസിപ്പിൽ കോർപറേഷനിലുള്ളവരാണ്‌. 37 പേർ സംസ്ഥാനത്തെ മറ്റു ജില്ലകളിലുള്ളവരാണ്‌.

5,000 കോടിയുടെ നഷ്ടമുണ്ടായെന്നാണ്‌ സംസ്ഥാന സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. കേന്ദ്ര സർക്കാരിനോട്‌ 1,380 കോടിയുടെ സഹായം അഭ്യർഥിച്ച്‌ ഇടകാല റിപ്പോർട്ട്‌ നൽകി.  വരും ദിവസങ്ങളിൽ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ സൈന്യത്തെയും ദേശീയ ദുരന്ത പ്രതിരോധ സേനയെയും(എൻഡിആർഫ്‌) ബന്ധപ്പെട്ടു. 

രണ്ടു ദിവസത്തെ ഇടവേളയ്‌ക്കുശേഷം ശനിയാഴ്‌ച രാത്രിയോടെ ഹൈദരാബാദിൽ ആരംഭിച്ച മഴയെത്തുടർന്ന്‌ ഞായറാഴ്‌ച നഗരത്തിൽ വീണ്ടും വെള്ളപ്പൊക്കമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top