22 October Thursday

പ്രതിരോധ രഹസ്യം ചോർത്തിയ കേസ്‌; രാജീവ്‌ ശർമ ബിജെപിയുടെ അടുപ്പക്കാരൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020


ന്യൂഡൽഹി
ഇന്ത്യൻ പ്രതിരോധ രഹസ്യം ചൈനയ്‌ക്ക്‌ ചോർത്തി നൽകിയ കേസിൽ അറസ്‌റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ രാജീവ്‌ ശർമയ്‌ക്ക്‌ ബിജെപി നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി അടുത്തബന്ധം. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്‌ ഡോവലാണ്‌‌ വിവേകാനന്ദ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്‌ടർ. രാഷ്‌ട്രീയ നിരീക്ഷകനും നയതന്ത്ര വിദഗ്‌ധനുമായ രാജീവ്‌ ശർമ ഫൗണ്ടേഷന്റെ സജീവ പ്രവർത്തകനായിരുന്നു. ഔദ്യോഗിക രഹസ്യനിയമ ലംഘനത്തിന്റെപേരിൽ രാജീവ്‌ ശർമ അറസ്‌റ്റിലായതിനു പിന്നാലെ ഇദ്ദേഹവുമായി ബന്ധപ്പെട്ട  വെബ്​പേജ്​ വിവേകാനന്ദ ഫൗണ്ടേഷൻ നീക്കം ചെയ്​തു. 2014ൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയശേഷം വിവേകാനന്ദ ഫൗണ്ടേഷനും ബിജെപിയും തമ്മിലുള്ള ബന്ധം ദൃഢമായി. ഫൗണ്ടേഷൻ അംഗങ്ങളിൽ പലരും സർക്കാരിൽ സുപ്രധാന പദവിയിലിരിക്കുന്നവരാണ്‌.

പ്രതിരോധ രഹസ്യങ്ങൾ എങ്ങനെ രാജീവ്‌ ശർമയ്‌ക്ക്‌ ലഭിച്ചു എന്നതിൽ അന്വേഷണം എങ്ങുമെത്തിയില്ല. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ആരും സംശയനിഴലിൽ ഇല്ലെന്ന്‌  ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top