10 August Monday

പ്രധാനമന്ത്രിയെ വിശ്വസിക്കുന്നതെങ്ങനെ : സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Sunday Jun 21, 2020


ന്യൂഡൽഹി
രാഷ്ട്രീയപാർടികളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമം നയതന്ത്ര ചർച്ചകളിൽ  ഇന്ത്യയുടെ നിലപാട് ദുർബലമാക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തികഞ്ഞ മനഃസാന്നിധ്യത്തോടെ അദ്ദേഹം സംസാരിക്കേണ്ടതുണ്ട്.  വാക്കുകള്‍ ഇത്രവേ​ഗം മാറ്റിയാല്‍ തന്ത്രപ്രധാന കാര്യങ്ങളിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ എങ്ങനെ വിശ്വസിക്കും. മനസ്സിൽ ഉദ്ദേശിക്കാത്ത കാര്യങ്ങളാണോ പ്രധാനമന്ത്രി പറഞ്ഞതെന്നും യെച്ചൂരി ചോദിച്ചു. ആരും അതിർത്തി കടന്നില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിന് കേന്ദ്രസർക്കാർ വിശദീകരണം നൽകിയതിനോടാണ് യെച്ചൂരിയുടെ പ്രതികരണം.

ലഡാക്കിൽ ഇന്ത്യൻ അതിർത്തിയിൽ ആരും കയറിയിട്ടില്ലെങ്കിൽ സംഘർഷം എന്തിനായിരുന്നെന്നും ഇന്ത്യയുടെ ധീരസൈനികർ രക്തസാക്ഷികളായത്‌ എന്തിനാണെന്നും  യെച്ചൂരി ചോദിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top