16 July Thursday

മഹാരാഷ്ട്രയിൽ 2100പേർക്ക്‌ കൂടി രോഗം

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020


മുംബൈ
രാജ്യത്ത്‌ കോവിഡ്‌ ബാധ ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ ചൊവ്വാഴ്‌ച 2100 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 37, 158 ആയി. താനെയിൽ ‌കോവിഡ്‌ ലക്ഷണങ്ങൾ പ്രകടിപ്പിച്ച അതിഥിത്തൊഴിലാളി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മൂന്നു ദിവസം റോഡിൽക്കിടന്നു

● അവസാന വർഷ ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകൾ റദ്ദാക്കണമെന്ന്‌ യുജിസിയോട്‌  മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി
● മുംബൈ നഗരത്തിലെ ഘട്ട്‌കോപ്പാറിൽ നിരീക്ഷണ കേന്ദ്രം ഒരുക്കുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം
‌● സാമൂഹ്യ അകലം പാലിച്ച്‌ ‌അന്തർ ജില്ലാ ബസ്‌ സർവീസിന്‌ മഹാരാഷ്ട്രയിൽ അനുമതി. റെഡ്‌ സോണിൽ നിയന്ത്രണം 
● മൂന്ന്‌ ബിഎസ്‌എഫ്‌ ജവാന്മാർക്ക്‌ കൂടി കോവിഡ്‌. സേനയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 144 ആയി. 214 പേർ രോഗമുക്തർ
● മംഗലാപുരത്ത്‌ സ്വദേശത്തേക്ക്‌ മടങ്ങണമെന്നാവശ്യപ്പെട്ട്‌ നാനൂറോളം അതിഥിത്തൊഴിലാളികളുടെ പ്രതിഷേധം.


പ്രധാന വാർത്തകൾ
 Top