26 March Tuesday

നരോദ്യ പാട്യ കൂട്ടക്കൊലയും മായാ കോട്‌നാനിയും; സാക്ഷി പറയാൻ എത്തിയത്‌ അമിത്‌ ഷാ

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018


അഹമ്മദാബാദ്‌>2002 ഫെ​​ബ്രു​​വ​​രി 27ന്​ ​​ഗോ​​ധ്ര സം​​ഭ​​വ​​ത്തി​ന്‍റെ തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്ത് ആ​​ഹ്വാ​​നം ചെ​​യ്ത ബ​​ന്ദി​​ലാ​​ണ് ഗു​​ജ​​റാ​​ത്തി​​ലെ ന​​രോ​​ദ പാ​​ട്യ​​യി​​ല്‍ കൂ​​ട്ട​​ക്കൊ​​ല ന​​ട​​ന്ന​​ത്. അയ്യായിരത്തോളം വരുന്ന വ​​ന്‍ ജ​​ന​​ക്കൂ​​ട്ടം സ്ഥ​​ല​​ത്തെ​​ത്തി അ​​ക്ര​​മം അ​​ഴി​​ച്ചു ​​വി​​ടു​​ക​​യാ​​യി​​രു​​ന്നു. തുടർന്ന്‌ നടന്ന കലാപത്തിൽ ന​​രോ​​ദ്യ പാട്യ​​യി​​ല്‍ ന്യൂ​​ന​​പ​​ക്ഷ സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ളാ​​യ 96 പേ​​ര്‍ അ​​തി​​ക്രൂ​​ര​​മാ​​യി കൊ​​ല്ല​​പ്പെ​​ടു​​ക​​യും നി​​ര​​വ​​ധി പേ​​ർ​​ക്ക്​ ഗു​​രു​​ത​​ര​​ പ​​രി​​ക്കേ​​ല്‍ക്കു​​ക​​യും ​ചെ​​യ്​​​തു.

അഹമ്മദാബാദിലെ നരോദാ ഗാമിലും നരോദ്യാ പാട്യയിലും 36 സ്ത്രീകളും 35 ശിശുക്കളുമടക്കം 97 പേരെ കൊന്ന് കശാപ്പ് ചെയ്ത അയ്യായിരത്തോളം വരുന്ന ഒരു കാപാലികക്കൂട്ടത്തിന് നിർദ്ദേശങ്ങളും കല്പനകളും നടത്തി നേതൃത്വം കൊടുത്തുവെന്നായിരുന്നു മായാ കോട്‌നാനിക്കെതിരായ കുറ്റം. അതിൽനിന്നുമാണ്‌  ഇന്ന്‌ അഹമ്മദാബാദ്‌ ഹൈക്കോടതി കുറ്റവിമുക്‌തയാക്കിയത്‌.

ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെ വിശ്വസ്‌തയും ഗൈനക്കോളജിസ്‌റ്റുമായ മായ കോട്നാനി വനിതശിശുക്ഷേമ മന്ത്രിയായിരിക്കെയാണ് ഗുജറാത്തില്‍ വംശഹത്യക്ക്‌ നേതൃത്വം കൊടുത്തത്‌. കൂട്ടക്കൊല അന്വേഷിച്ച നാനാവതി കമ്മീഷനിൽ അത്‌ തെളിയിക്കപ്പെട്ടതുമായിരുന്നു. തുടർന്ന്‌ പ്രത്യേകകോടതി 28 കൊല്ലത്തെ തടവിന്‌ മായാ കോട്‌നിയെ ശിക്ഷിച്ചിരുന്നു.

മായ കോട്നാനിയുടെ നേതൃത്വത്തിലുള്ള അക്രമിസംഘം നരോദ ഗാമില്‍ 11 പേരെ കൂട്ടക്കൊലചെയ്തു എന്നായിരുന്നു കേസ്‌. 2002ലെ ഗുജറാത്ത് വംശഹത്യ കേസില്‍ ശിക്ഷിക്കപ്പെടുന്ന ഉന്നത ബിജെപി നേതാവും ആദ്യ എംഎല്‍എയുമായിരുന്നു  മായ. 2009ല്‍ അറസ്റ്റിലാകുന്നതുവരെ നരോദ മേഖലയില്‍നിന്നും അവര്‍ മൂന്ന് തവണ പൊതുതെരഞ്ഞെടുപ്പുകളില്‍ ജയിച്ചു. ഗുരുതര കുറ്റാരോപണങ്ങള്‍ നിലനില്‍ക്കെയാണ്‌   മോഡി അവരെ 2007ല്‍ വനിതാ ശിശുക്ഷേമ മന്ത്രിയാക്കിയത്‌. .

ആ കൂട്ടക്കശാപ്പ് നടക്കുമ്പോൾ അവർ സ്ഥലത്തുണ്ടായിരുന്നുവെന്നും ഉയർന്ന പോലീസുദ്യോഗസ്ഥരും മുഖ്യമന്ത്രിയുമായിട്ടുപോലും അവർ ആശയവിനിമയം ചെയ്തിരുന്നുവെന്നും ഫോൺ റിക്കാർഡുകളിൽനിന്ന് തെളിഞ്ഞതാണ്. ആയുധങ്ങളെടുത്തുകൊടുത്തും തോക്കിൽനിന്ന് വെടിയുതിർത്തും അവർ ആൾക്കൂട്ടത്തിനിടയിലുണ്ടായിരുന്നുവെന്നതിനും ദൃക്‌സാക്ഷിമൊഴികളുണ്ടായിരുന്നു. എന്നാൽ ആ രേഖകളൊക്കെ പിന്നീട് നശിപ്പിക്കപ്പെട്ടു. അവയെല്ലാം നശിപ്പിക്കപ്പെട്ടുവെന്ന് പിന്നീട് നാനാവതി കമ്മീഷനിൽ തെളിയുകയും ചെയ്തു.സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ്‌ 2009 ൽ മായാ കോട്‌നാനിയെ അറസ്‌റ്റ്‌ ചെയ്യുന്നത്‌. എന്നാൽ ആരോഗ്യ കാരണങ്ങളാൽ നീണ്ട നാളുകളായി അവർ ജാമ്യത്തിലായിരുന്നു.

കേസ്‌ പിന്നീട്‌ വിചാരണയ്‌ക്ക്‌ വന്നപ്പോൾ   മായാ കോട്‌നാനിക്ക് വേണ്ടി സാക്ഷി പറയാന്‍ ബിജെപി ദേശീയ അധ്യക്ഷൻ അമിത്‌ഷാ നേരിട്ടെത്തി. സാക്ഷി പറയാനായി അഹമ്മദാബാദിലെ പ്രത്യേക കോടതി അനുവദിച്ച 14 പേരില്‍ ഒരാളായിരുന്നു അമിത് ഷാ. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ, അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് കോട്‌നാനിയുടെ അപേക്ഷയില്‍ ഷാ അടക്കമുള്ള 13 പേര്‍ക്ക് സമന്‍സ് അയക്കാന്‍ തീരുമാനിച്ചത്.

. കേസില്‍ വിഎച്ച്പി നോതാവ് ജയ്ദീപ് പട്ടേലും ബജ്‌റംഗ് ദളിന്റെ ബാബു ബജ്‌റംഗിയും അടക്കം 70 പ്രതികളാണ്‌  ഉണ്ടായിരുന്നത്‌.ഇതിൽ ബാബു ബജ്‌റംഗിയീടെ ശിക്ഷ കോടതി ഇന്ന്‌ ശരിവെച്ചു.

പ്രധാന വാർത്തകൾ
 Top