17 May Tuesday

പട്ടിണിമരണം ഇല്ല, സമൂഹഅടുക്കളയ്ക്ക് പണം നല്‍കില്ല: കേന്ദ്രം സുപ്രീംകോടതിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022


ന്യൂഡൽഹി
രാജ്യത്ത്‌ സമീപകാലത്തൊന്നും പട്ടിണിമരണം ഉണ്ടായിട്ടില്ലെന്ന്‌ കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷങ്ങളിൽ ഏതെങ്കിലും സംസ്ഥാനത്തോ കേന്ദ്രഭരണപ്രദേശത്തോ പട്ടിണി മരണം റിപ്പോർട്ട്‌ ചെയ്‌തിട്ടില്ലെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അവകാശപ്പെട്ടു. സമൂഹഅടുക്കളയുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കുന്നതിനിടെയാണ്‌ അവകാശവാദം. 

സംസ്ഥാനങ്ങൾക്ക്‌ ഇതിനായി അധികസഹായം നൽകില്ലെന്ന്‌ സർക്കാര്‍ നിലപാട് എടുത്തു. കേന്ദ്രസർക്കാർ 131 സാമൂഹ്യക്ഷേമ പദ്ധതി നടത്തുന്നുണ്ട്‌. ഈ സാഹചര്യത്തിൽ സമൂഹഅടുക്കള തുടങ്ങാൻ കൂടുതൽ സഹായം അനുവദിക്കാനാകില്ല–- അറ്റോണിജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. സമൂഹഅടുക്കളകൾക്കായി  അധികധാന്യം സംസ്ഥാനങ്ങൾക്ക്‌ വിതരണം ചെയ്യാൻ കേന്ദ്രസർക്കാരിനോട്‌ കോടതി നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top