29 February Saturday

പ്രതിഷേധക്കാരുടെ പുതപ്പുകളും ഭക്ഷണവും അടിച്ചുമാറ്റി യുപി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

ലഖ്‌നൗ > ഉത്തർപ്രദേശിൽ പൗരത്വ ഭേഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയവരുടെ പുതപ്പുകളും ഭക്ഷണവും അടിച്ചുമാറ്റി യുപി പൊലീസ്‌. ലഖ്‌നൗവിലെ ക്ലോ‌ക്ക്‌ ടവറിനുസമീപം പ്രതിഷേധിക്കാനെത്തിയവരുടെ പുതപ്പുകളും പാത്രങ്ങളും ഭക്ഷണപ്പൊതികളുമാണ്‌ ശനിയാഴ്‌ച രാത്രി പൊലീസ്‌ എടുത്തുകൊണ്ടുപോയത്‌. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. പൊലീസിന്റെ നടപടിയിൽ വൻ പ്രതിഷേധം അലയടിക്കുകയാണ്‌. ആരോപണം പൊലീസ്‌ നിഷേധിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ  യുപി പൊലീസ്‌ അതി ക്രൂരമായി അടിച്ചമർത്തുമ്പോഴും പ്രതിഷേധങ്ങൾ അലടയിക്കുകയാണ്‌. അടിച്ചമർത്തലുകളെ അതിജീവിക്കുന്ന ദരിദ്രരായ പ്രക്ഷോഭകരുടെ വീട്ടുപകരണങ്ങളും കൊടും മഞ്ഞിൽനിന്ന്‌ രക്ഷനേടാനുള്ള പുതപ്പുകളും മോഷ്‌ടിക്കുകയാണ്‌ പൊലീസെന്ന്‌ പരക്കെ ആക്ഷേപമുയർന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top