27 September Sunday

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളെന്ന്‌ ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020


ലഖ്‌നൗ
ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌. 130 കോടി ഇന്ത്യക്കാരും ഹിന്ദുക്കളാണ്‌. ഇവർക്കെല്ലാം പൊതുവിൽ ഒരേ പൂർവികരാണ്‌. മുസ്ലിങ്ങളും ഹിന്ദുക്കളാണ്‌. അവരുടെ പിതാമഹർ ഇസ്ലാമിലേക്ക്‌ മതപരിവർത്തനം ചെയ്‌തവരാണ്‌. നമ്മൾ ഹിന്ദുരാഷ്‌ട്രമാണ്‌.

എല്ലാവരും ഹിന്ദുക്കളാണെന്നു പറഞ്ഞ് ആരുടെയും മതമോ ഭാഷയോ ജാതിയോ മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഭരണഘടനയല്ലാതെ മറ്റൊരു അധികാരകേന്ദ്രവും ഞങ്ങൾക്ക് ആവശ്യമില്ല. ഹിന്ദുത്വമെന്നത് വിശാലമായ സമീപനമാണ്. എല്ലാവരുടെയും പൂർവികർ ഹിന്ദുക്കളായിരുന്നുവെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. വൈകാരിക സമന്വയമാണ് അത് അടയാളപ്പെടുത്തുന്നത്‌.

നിരവധി രാജ്യങ്ങൾ ഉയർത്തുന്ന മുദ്രാവാക്യം ഏകത്വത്തിൽ നാനാത്വമെന്നതാണ്‌. എന്നാൽ,  ഇന്ത്യയിൽ അത്‌ നാനാത്വത്തിൽ ഏകത്വമെന്നാണ്‌. ആർഎസ്‌എസിന്‌ ഒരു രാഷ്‌ട്രീയവുമായും ബന്ധമില്ല. ഞങ്ങൾ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിന്‌ ഇല്ല.  ഉത്തർപ്രദേശിൽ ആർഎസ്‌എസിന്റെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യാ വിഷയത്തിൽ ഒരു നയം തയ്യാറാക്കണം. ഒരാൾക്ക് എത്ര കുട്ടികൾ വേണമെന്ന് നയപ്രകാരം തീരുമാനിക്കണം.അതിന്‌ ഒരു നിയമമുണ്ടാക്കാന്‍ താന്‍ ശ്രമിക്കുന്നില്ല. അത് തന്റെ ജോലിയല്ലെന്നും ഭാഗവത് പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top