27 February Thursday

മോഡി പള്ളിയിൽ അന്യമതസ്ഥർക്ക്‌ പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

ബംഗളൂരുവിലെ മോഡി പള്ളിയിൽ വിവിധ ഭാഷകളിൽ സ്വാഗതമെഴുതിയ പ്ലക്കാർഡുകളുമായി അന്യമതസ്ഥരെ വരവേൽക്കുന്ന കുട്ടികൾ


ബംഗളൂരു
ബംഗളൂരുവിലെ മോഡി പള്ളി ഞായറാഴ്‌ച മറ്റു മതവിഭാഗങ്ങൾക്കായി തുറന്നുകൊടുത്തു. ഇസ്ലാംമത വിശ്വാസികൾ പള്ളികളിൽ എന്തെല്ലാം കാര്യങ്ങളാണ്‌ ചെയ്യുന്നതെന്ന്‌ മറ്റു മതസ്ഥർക്ക്‌ കാണിച്ചുകൊടുക്കാനും മതസൗഹാർദം വർധിപ്പിക്കാനുമാണ്‌ 170 വർഷം പഴക്കമുള്ള  പള്ളി എല്ലാവിഭാഗങ്ങൾക്കും തുറന്നുകൊടുത്തത്‌.

ഹിന്ദുക്കളും ക്രിസ്‌ത്യാനികളും സിഖുക്കാരും പള്ളിയിലത്തി. 170 പേരെ പള്ളിയിൽ പ്രവേശിപ്പിക്കാനാണ്‌ ഉദ്ദേശിച്ചതെങ്കിലും വിദ്യാർഥികളും വീട്ടമ്മമാരുമടക്കം നാനൂറോളം പേർ എത്തി.   പള്ളിക്കകത്ത്‌ രാഷ്‌ട്രീയവും പൗരത്വ ഭേദഗതി നിയമവുംചർച്ച ചെയ്യരുതെന്ന്‌ നിർദേശിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top