28 February Friday

ജെഎൻയു നിയമനം : സംവരണം പാലിച്ചില്ലെന്ന് പസ്വാന്‍, പിന്നാലെ തിരുത്ത്

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020


ന്യൂഡൽഹി
ജെഎൻയു നിയമനങ്ങളിൽ എസ്‌സി–-എസ്‌ടി മാനദണ്ഡം അട്ടിമറിക്കുന്നെന്ന്‌ കേന്ദ്രമന്ത്രി രാംവിലാസ്‌ പസ്വാൻ. അധ്യാപക, അനധ്യാപക നിയമനങ്ങളിലും വിദ്യാർഥി പ്രവേശനത്തിലും ക്രമക്കേടുണ്ട്‌. ആരോപണങ്ങൾ ഗുരുതരമാണെന്നും ഇടപെടൽ അനിവാര്യമാണെന്നും പസ്വാൻ പറഞ്ഞു. എസ്‌സി എസ്‌ടി വിഭാഗത്തിൽനിന്നുള്ള ജെഎൻയു അധ്യാപകരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷമായിരുന്നു പസ്വാന്റെ പ്രതികരണം. എന്നാല്‍, സർവകാലാശാലയും കേന്ദ്രമന്ത്രി രമേഷ്‌ പൊഖ്രിയാലും എതിര്‍സ്വരമുയര്‍ത്തിയതോടെ പസ്വാൻ മുന്‍നിലപാട് വിഴുങ്ങി.

“ജെഎൻയു സീറ്റുകൾ വെട്ടിക്കുറച്ചതും ഫീസ്‌ വർധിപ്പിച്ചതും ബാധിച്ചത്‌ എസ്‌സി എസ്‌ടി വിഭാഗത്തിൽനിന്നുള്ള കുട്ടികളെയാണ്. എസ്‌സി എസ്‌ടി വിഭാഗം അധ്യാപകർക്ക്‌ സ്ഥാനംകയറ്റം നൽകുന്നില്ല. ഗുരുതരമായ വിഷയത്തിൽ അടിയന്തരമായി ഇടപെടണം’ എന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി ഓഫീസ്‌, മാനവവിഭവമന്ത്രാലയം, മന്ത്രി രമേഷ്‌ പൊഖ്രിയാൽ എന്നിവരെ ടാഗ്‌ചെയ്‌ത്‌ പസ്വാൻ ട്വീറ്റ്‌ ചെയ്‌തത്. എന്നാല്‍, പിന്നീട് വിശദീകരണവുമായി രം​ഗത്തുവന്നു. ജെഎൻയുവിൽ സീറ്റുകൾ വെട്ടിക്കുറച്ചിട്ടില്ലെന്നും ഫീസ്‌ വർധന പിൻവലിച്ചെന്നും ട്വീറ്റ്‌ ചെയ്‌തു.

ജെഎൻയു വിസിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ വിദ്യാർഥി പ്രക്ഷോഭം തുടരുന്നതിനിടെയാണ്‌ പസ്വാന്റെ പ്രതികരണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top