19 September Thursday

അടുത്തലക്ഷ്യം പാക്‌ അധീന കശ്‌മീരെന്ന്‌ കേന്ദ്രമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019


ന്യൂഡൽഹി
പാക്‌ അധീന കശ്‌മീരിനെ മോചിപ്പിക്കുകയാണ്‌ ഇന്ത്യയുടെ അടുത്ത ലക്ഷ്യമെന്ന്‌ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്‌. ജമ്മു–കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയാൻ കഴിഞ്ഞത്‌ ഭാഗ്യമാണ്‌. ഈ ചരിത്രസംഭവത്തിനുശേഷം,  അധിനിവേശത്തിൽനിന്ന്‌ പാക്‌ അധീന കശ്‌മീരിനെ മോചിപ്പിക്കാനായി  മുന്നേറാം. ജീവിതകാലത്ത്‌ തന്നെ ഇതിനുള്ള അവസരം ലഭിക്കാൻ പ്രാർഥിക്കാമെന്നും ജമ്മുവിൽ ബിജെപി ആസ്ഥാനത്ത്‌ നടന്ന പരിപാടിയിൽ മന്ത്രി പറഞ്ഞു.

മുൻമുഖ്യമന്ത്രിമാർ അടക്കമുള്ള നേതാക്കളെ തടവിലാക്കിയത്‌ വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്നും അവരുടെ രാഷ്ട്രീയഭാവി അസ്‌തമിച്ചെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജിതേന്ദ്ര സിങ്‌ പറഞ്ഞു.

തടവിൽ  കഴിയുന്ന നേതാക്കളുടെ ഭാവിയിൽ ചില മാധ്യമങ്ങൾക്ക്‌ മാത്രമാണ്‌ ഉൽക്കണ്‌ഠ. അവരുടെ രാഷ്ട്രീയജീവിതം അവസാനിച്ചു. മാധ്യമങ്ങൾക്ക്‌ കഥകൾ മുന്നോട്ടുകൊണ്ടുപോകണം. എന്നാൽ കഥ അവസാനിച്ചുവെന്നും -മന്ത്രി പരിഹസിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top