24 August Saturday

ഗുജറാത്ത‌ിൽ രണ്ടുവർഷത്തിനിടെ 133 കസ‌്റ്റഡി മരണം: കേസുകളിൽ ശിക്ഷിക്കപ്പെട്ടത‌്‌ 3 പേർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

ഗാന്ധിനഗർ> ഗുജറാത്തിൽ രണ്ടുവർഷത്തിനിടെ 133പേർ പൊലീസ‌് കസ‌്റ്റഡിയിൽ മരിച്ചു. മുഖ്യമന്ത്രി വിജയ‌് രൂപാനി നിയമസഭയിൽ നൽകിയ മറുപടിയിലാണ‌് ഞെട്ടിപ്പിക്കുന്ന കണക്ക‌്. ജിഗ‌്നേഷ‌് മേവാനിയുടെ ചോദ്യത്തിന‌് എഴുതിനൽകിയ മറുപടിയിലാണ‌് കസ‌്റ്റഡി മരണത്തിന്റെ കണക്ക‌് സർക്കാർ പുറത്തുവിട്ടത‌്. മരിച്ചവരുടെ കുടുംബങ്ങൾക്ക‌് നഷ‌്ടപരിഹാരമായി  23.50 ലക്ഷംരൂപ നൽകി.

ഇത്രയും കേസുകളിലായി മൂന്നുപേർ മാത്രമാണ‌് ശിക്ഷിക്കപ്പെട്ടത‌്‌. ഒരു ഇൻസ‌്പെക്ടറും ഒരുഹെഡ‌് കോൺസ‌്റ്റബിളും ഒരു കോൺസ‌്റ്റബിളുമാണ‌് ശിക്ഷിക്കപ്പെട്ട‌് ജയിലിലായത‌്. 

അതേസമയം, മൂന്നുപതിറ്റാണ്ടുമുമ്പുള്ള കസ‌്റ്റഡിമരണമെന്ന‌് സംശയിക്കുന്ന സംഭവത്തിൽ മുൻ ഐപിഎസ‌് ഉദ്യോഗസ്ഥൻ സഞ‌്ജയ‌്ഭട്ടിനെ ജീവപര്യന്തം തടവിന‌് ശിക്ഷിച്ചിരുന്നു. ഭട്ട‌് പറഞ്ഞ സാക്ഷികളെ വിസ‌്തരിക്കാൻപോലും തയ്യാറാകാതെയായിരുന്നു ശിക്ഷ. 
 


പ്രധാന വാർത്തകൾ
 Top