24 August Saturday

ആൾക്കൂട്ട ആക്രമണങ്ങളിൽ പ്രതിഷേധം: സംഗീത നാടക അക്കാദമി അവാർഡ‌് എസ‌് രഘുനന്ദന നിരസിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

ന്യൂഡൽഹി
സംഗീത നാടക അക്കാദമി അവാർഡ‌്  കവിയും നാടക പ്രവർത്തകനുമായ എസ‌് രഘുനന്ദന നിരസിച്ചു. ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളിൽ പ്രതിഷേധിച്ച‌് താൻ അവാർഡ‌് നിരസിക്കുകയാണെന്ന‌് അദ്ദേഹം പ്രസ‌്താവനയിൽ പറഞ്ഞു.

രാജ്യത്ത‌് നടക്കുന്ന കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും നേരിട്ടോ പരോക്ഷമായോ ഭരണാധികാരികൾ ഉത്തരവാദികളാണ‌്. അനീതിയുടെ ഈ സാഹചര്യത്തിൽ അവാർഡ‌് സ്വീകരിക്കാൻ കഴിയില്ല. ഇന്ത്യൻ എന്നുള്ളതിന്റെ അർഥം മായ‌്ച്ചുകളയുകയാണ‌്. വിദ്വേഷത്തിന്റെ പാഠങ്ങൾ വിദ്യാർഥകളെ പഠിപ്പിക്കാനുള്ള ശ്രമമാണ‌്നടന്നുവരുന്നത‌്. 

ദുർബലരെയും പാവങ്ങളെയും നിശ്ശബ്ദരാക്കാൻ ബുദ്ധിജീവികളെയും ആക്ടിവിസ‌്റ്റുകളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയുമാണ‌്. ഈ സാഹചര്യത്തിൽ നിരാശനായാണ‌് താൻ അവാർഡ‌് നിരസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top