30 November Monday

മധ്യപ്രദേശ്‌ ഭരണ പ്രതിസന്ധി: സുപ്രീം കോടതിയിൽ വാദം ഇന്നും തുടരും

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

ന്യൂഡൽഹി > ഭൂരിപക്ഷം തെളിയിക്കാന്‍ ഉടൻ വിശ്വാസവോട്ട്‌ തേടാൻ മധ്യപ്രദേശിലെ കമൽനാഥ്‌ സർക്കാരിനോട് നിര്‍ദേശിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി വ്യാഴാഴ്‌ചയും വാദംകേൾക്കും. ജസ്‌റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, ഹേമന്ത്‌ ഗുപ്‌ത എന്നിവരുൾപ്പെട്ട ബെഞ്ച്‌ ബുധനാഴ്‌ച വൈകുന്നേരംവരെ ഹർജിയിൽ വാദംകേട്ടെങ്കിലും തീരുമാനമെടുത്തില്ല.

കോൺഗ്രസ്‌ എംഎൽഎമാരുടെ രാജിയുടെ കാര്യത്തിൽ തീരുമാനം എപ്പോഴുണ്ടാകുമെന്ന് സ്പീക്കറുടെ അഭിഭാഷകനായ മനു അഭിഷേക്‌ സിങ്‌വിയോട്‌ കോടതി വാദത്തിനിടെ ആരാഞ്ഞു. കൂറുമാറ്റത്തിൽനിന്ന്‌ രക്ഷപ്പെടുന്നതിനുള്ള അടവാണ്‌ രാജിനാടകമെന്ന്‌ സ്‌പീക്കർക്കായി ഹാജരായ അഭിഷേക്‌ സിങ്‌വി വാദിച്ചു.

ബംഗളൂരുവിലെ റിസോർട്ടിൽ കഴിയുന്ന 16 കോൺഗ്രസ്‌ എംഎൽഎമാർ  തടങ്കലിലാണോയെന്ന്‌ പരിശോധിക്കുന്നതിനായി കർണാടക ഹൈക്കോടതി രജിസ്‌ട്രാർ ജനറലിനോട്‌ ആവശ്യപ്പെടാമെന്ന ഹർജിക്കാരനായ ശിവ്‌രാജ്‌ സിങ്‌ ചൗഹാന്റെ അഭിഭാഷകന്‍ മുകുൽ റോത്തഗി നിർദേശിച്ചെങ്കിലും കോടതി നിരാകരിച്ചു. എംഎൽഎമാരെ കോടതി മുമ്പാകെ ഹാജരാക്കാമെന്ന നിർദേശവും തള്ളി. വ്യാഴാഴ്‌ച പകൽ പത്തരയ്‌ക്ക്‌ കോടതി വീണ്ടും കേസ്‌ പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top