31 October Saturday

കേന്ദ്രത്തിന്റെ കർഷകദ്രോഹ ബില്ലുകള്‍ : ഹരിയാന സർക്കാർ ഉലയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

ദുഷ്യന്ത്‌ ചൗതാലയുടെ ഓഫീസിന്‌ മുമ്പിലെ പ്രതിഷേധത്തിൽ അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന പ്രസിഡന്റ്‌ ഫൂൽസിങ് സംസാരിക്കുന്നു


ന്യൂഡൽഹി
മോഡി സർക്കാരിന്റെ കർഷകദ്രോഹബില്ലിനെതിരെ പ്രക്ഷോഭം രൂക്ഷമായതോടെ ഹരിയാനയിൽ ബിജെപി സഖ്യകക്ഷിയായ ജെജെപി (ജനനായക്‌ ജനത പാർടി) കടുത്ത ആശയക്കുഴപ്പത്തിൽ. ഭരണസഖ്യത്തിൽ തുടർന്നാൽ ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുമെന്ന സ്ഥിതി  ജെജെപിയെ കുഴക്കുന്നു‌.

ഉപമുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ പാർടി നേതാവ്‌ ദുഷ്യന്ത്‌ ചൗതാലയോട്‌ എംഎൽഎമാർ ആവശ്യപ്പെട്ടു. 90 അംഗ നിയമസഭയിൽ ജെജെപിക്ക്‌ 10 എംഎൽഎമാരുണ്ട്‌. ജെജെപി വിട്ടുപോയാൽ സർക്കാരിന്‌‌ ഭൂരിപക്ഷം നഷ്ടമാകും.ബിജെപിക്ക്‌ 40 എംഎൽഎമാർ മാത്രമാണുള്ളത്‌.

കഴിഞ്ഞ 10ന്‌ കുരുക്ഷേത്രയിൽ കർഷകർക്കുനേരെ ഉണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച്‌ ദുഷ്യന്തിന്റെ സഹോദരനും ജെജെപി യുവജനവിഭാഗം അധ്യക്ഷനുമായ ദിഗ്‌വിജയ്‌ ചൗതാല രംഗത്തുവന്നു. കർഷകരെ മർദിച്ചതിൽ‌ ഉത്തരവാദികളെ ശിക്ഷിക്കണമെന്ന്‌ ദുഷ്യന്തും ആവശ്യപ്പെട്ടു. അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ ദുഷ്യന്തിന്റെ ഓഫീസ്‌ ആയിരക്കണക്കിനു കർഷകർ ഉപരോധിച്ചു. സംസ്ഥാന പ്രസിഡന്റ് ഫൂൽ സിങ്‌,ആക്ടിങ് സെക്രട്ടറി സുമിത്‌ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top