24 October Thursday

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നു: പെട്രോൾ ഡീസൽ വില രണ്ടാം ദിവസവും കൂടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019


ന്യൂഡൽഹി
തുടർച്ചയായി രണ്ടാം ദിവസവും പെട്രോൾ–- ഡീസൽ വില ഉയർന്നു. പെട്രോളിന്‌ ലിറ്റിന്‌ 25 പൈസയും ഡീസലിന്‌ 24 പൈസയും കൂടി. ചൊവ്വാഴ്‌ച യഥാക്രമം 14 ഉം 15 ഉം പൈസ കൂടിയിരുന്നു. ഇതോടെ രണ്ടുദിവസം ലിറ്ററിന്‌ 39 പൈസയുടെ വർധന. ബുധനാഴ്‌ച ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന്‌ 72.42 രൂപയിലെത്തി. ഡീസൽ വില 65.82 രൂപയിലേക്ക്‌ ഉയർന്നു.

സൗദിയിലെ ഡ്രോൺ ആക്രമണത്തിന്‌ പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില 20 ശതമാനത്തോളം ഉയർന്നു. ബ്രെന്റ്‌ ക്രൂഡിന്റെ വില ബാരലിന്‌ 72 ഡോളർ വരെയെത്തി. കേടുപാടുകൾ സംഭവിച്ച പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കുമെന്ന്‌ സൗദി പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ വില വീണ്ടും താഴ്‌ന്നുതുടങ്ങി. ബുധനാഴ്‌ച ബ്രെന്റ്‌ ക്രൂഡിന്റെ വില ബാരലിന്‌ 64 ഡോളർ നിരക്കിലാണ്‌. നിർത്തിവച്ച എണ്ണയുൽപ്പാദനത്തിന്റെ മൂന്നിൽ രണ്ടും പുനഃസ്ഥാപിച്ചതായി സൗദി കിരീടാവകാശി മുഹമദ്‌ ബിൻ സൽമാൻ അറിയിച്ചു. 10 ദിവസത്തിനുള്ളിൽ ഉൽപ്പാദനം പൂർണതോതിലേക്ക്‌ ഉയർത്തും. അൽഖ്വെയ്‌കിലെ പ്ലാന്റിൽ പ്രതിദിനം 20 ലക്ഷം ബാരൽ എന്ന തോതിലേക്ക്‌ ഉൽപ്പാദനം വർധിച്ചതായി സൗദി ആരാംകോ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ അമിൻ നാസർ അറിയിച്ചു. 49 ലക്ഷം ബാരലായിരുന്നു പ്രതിദിന ഉൽപ്പാദനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top