25 May Saturday

മഴയിൽ 30 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019


ന്യൂഡൽഹി
ഗുജറാത്ത‌്, രാജസ്ഥാൻ, മധ്യപ്രദേശ‌്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ മഴയിലും കാറ്റിലും മുപ്പതോളംപേർ മരിച്ചു. നിരവധിപേർക്ക‌് പരിക്കേറ്റു. ദേശീയ ദുരന്തനിവാരണ സമിതിയാണ‌് ഇതുസംബന്ധിച്ച റിപ്പോർട്ട‌് പുറത്തുവിട്ടത‌്. സബർകന്തയിലും പത്താനിലും മോർബിയിലും അഹമ്മദാബാദിലും രാജ‌്കോട്ടിലും ഒരാൾവീതവും ബനസ‌്കന്തയിൽ രണ്ടുപേരും മെഹൻസാനയിൽ മൂന്നുപേരും മരിച്ചതായാണ‌് കണക്ക‌്.

വടക്കൻ ഗുജറാത്തിലെ സൗരാഷ്ട്രയിൽ മിന്നലേറ്റും മരംവീണുപരിക്കേറ്റുമാണ‌് ഭൂരിഭാഗംപേരും മരിച്ചത‌്. രാജസ്ഥാനിൽ അഞ്ചുപേരും മധ്യപ്രദേശിൽ പത്തുപേരും മഴക്കെടുതിയിൽ മരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക‌്  ദേശീയ ദുരിതാശ്വാസനിധിയിൽനിന്ന‌് രണ്ട‌ുലക്ഷം രൂപവീതം അടിയന്തര ധനസഹായം അനുവദിച്ചു‌. പരിക്കേറ്റവർക്ക‌് 50,000 രൂപവീതവും നൽകും. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനായി ഹിമ്മത‌് നഗറിൽ സജ്ജമാക്കിയിരുന്ന കൂറ്റൻ പന്തൽ മഴയിൽ തകർന്നു.


പ്രധാന വാർത്തകൾ
 Top