ന്യൂഡല്‍ഹി
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീരിലെ ചില സ്ഥലങ്ങളിൽ കാറിലാക്കണമെന്ന് സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഭീകരാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലാണ് കൂടുതൽ ജാഗ്രതവേണ്ടത്. യാത്രയ്‌ക്കൊപ്പമുള്ളവരുടെ എണ്ണം കുറയ്‌ക്കണമെന്നും നിർദേശത്തിലുണ്ട്. വ്യാഴാഴ്ചയാണ് യാത്ര കശ്മീരില്‍ പ്രവേശിക്കുക. ജനുവരി 25-ന് ബനിഹാലില്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തും. ജനുവരി 27-ന് അനന്തനാഗ് വഴി യാത്ര ശ്രീനഗറിലെത്തും. ജനുവരി 30-ന് ശ്രീനഗറില്‍ റാലിയോടെ യാത്ര സമാപിക്കും. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുലിനുള്ളത്. അതേസമയം, പഞ്ചാബിൽ യാത്രയ്‌ക്കിടെ രാഹുൽഗാന്ധിയെ യുവാവ് കെട്ടിപ്പിടിച്ച സംഭവവും വിവാദമായിട്ടുണ്ട്.
ചേർത്തുപിടിച്ച യുവാവിനെ രാഹുൽഗാന്ധി തള്ളിമാറ്റുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വലിയ സുരക്ഷാ വീഴ്‌ചയാണുണ്ടായതെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. എന്നാലിത് ജനങ്ങളുടെ വികാര പ്രകടനമാണെന്ന പ്രതികരണമാണ് രാഹുൽ ഗാന്ധി നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..