21 November Thursday

ആന്ധ്രയിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

അമരാവതി>ആന്ധ്രപ്രദേശിലെ കിഴക്കൻ ഗോദാവരിയിൽ  മാധ്യമപ്രവർത്തകനെ അജ്ഞാതസംഘം വെട്ടിക്കൊന്നു. തെലുഗ്‌ പത്രമായ ആന്ധ്ര ജ്യോതി ലേഖകൻ കെ സത്യനാരായണ (45) ആണ്‌ കൊല്ലപ്പെട്ടത്‌.

എസ്‌ അണ്ണാവരം ഗ്രാമത്തിൽ ചൊവ്വാഴ്‌ച രാത്രിയാണ്‌ ഗുണ്ടാസംഘം സത്യനാരായണയെ കൊലപ്പെടുത്തിയത്‌. രക്ഷപ്പെട്ട കൊലപാതകികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ പറഞ്ഞു. സ്ഥലം സന്ദർശിച്ച്‌ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സൂപ്രണ്ടിന്‌ നിർദേശം നൽകിയതായി ഡിജിപി ഗൗതം സവാങ്‌ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top