21 October Wednesday

ആപ് നിരോധിക്കും പക്ഷെ വായ്പ വാങ്ങാം

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020



ന്യൂഡൽഹി
അതിർത്തിയിൽ സംഘർഷം തുടരവെ ചൈന മുഖ്യ പങ്കാളിയായ ബീജിങ്‌ ആസ്ഥാനമായ ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ച്ചർ ഇൻവെസ്‌റ്റ്‌മെന്റ്‌‌ ബാങ്കിൽനിന്ന്‌ (എഐഐബി) ഇന്ത്യ രണ്ടുഘട്ടമായ് 9,202 കോടി രൂപ വായ്‌പയെടുത്തു. ചൈനീസ്‌ ആപ്പുകൾ നിരോധിച്ചും വാണിജ്യ, നിർമാണ കരാറുകള്‍ തടഞ്ഞും കേന്ദ്രം പ്രകടിപ്പിക്കുന്ന “ചൈന വിരോധം’ കടമെടുക്കുന്നകാര്യത്തില്‍ ഉണ്ടായില്ല.

മെയ്‌ എട്ടിന്‌ 3681 കോടി രൂപ വായ്‌പയെടുത്തു. 5,521 കോടിയുടെ രണ്ടാംവായ്പയ്ക്കുള്ള കരാര്‍ ഒപ്പിട്ടത് ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന്റെ നാലാംദിനം. ജൂണ്‍ 15നാണ് നിഷ്ഠൂരമായ കൊലപാതകമുണ്ടായത്.  കടന്നുകയറ്റമുണ്ടായില്ലെന്ന് പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന വന്ന ജൂണ്‍ 19ന് വായ്പാകരാര്‍ ഒപ്പിട്ടു. മോഡിയുടെ പ്രഖ്യാപനം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ രേഖ പിന്നീട് പുറത്തുവന്നു.

ഏഷ്യയിലും പുറത്തും സാമൂഹ്യ സാമ്പത്തിക മേഖലകളിൽ വികസനം ലക്ഷ്യമാക്കി 2016ൽ സ്ഥാപിതമായ എഐഐബിയിൽ ഇന്ത്യയടക്കം 103 രാജ്യങ്ങളുണ്ട്. പുതിയ വികസന ബാങ്ക്‌ എന്ന ആശയം 2013ൽ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻ‌പിങ്ങാണ്‌‌   മുന്നോട്ടുവച്ചത്‌. 61 ശതമാനം ഓഹരിയുള്ള ചൈനയാണ്‌ മുഖ്യപങ്കാളി. രണ്ടാമതുള്ള ഇന്ത്യയുടെ ഓഹരിവിഹിതം 7.6 ശതമാനം മാത്രം‌.

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് ‌ വായ്‌പയെടുത്തതെന്ന്‌ കേന്ദ്രമന്ത്രി അനുരാഗ്‌ ഠാക്കൂർ പാർലമെന്റിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top