21 October Wednesday

മന്ത്രിതല ചര്‍ച്ചയ്‌ക്കുമുമ്പും തുടര്‍ച്ചയായി വെടിവെയ്‌പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


ന്യൂഡൽഹി
വിദേശമന്ത്രിതല ചർച്ചയ്‌ക്കുശേഷം  സ്ഥിതി ശാന്തമാണെങ്കിലും സെപ്‌തംബർ ആദ്യം ഇന്ത്യ–-ചൈന അതിര്‍ത്തിയില്‍ നിരവധി തവണ വെടിവയ്‌പുണ്ടായെന്ന് വെളിപ്പെടുത്തല്‍‌. മോസ്‌കോയിൽ 10ലെ ചർച്ചയ്‌ക്കുമുമ്പ് ഫിംഗർ മൂന്നും നാലും കേന്ദ്രീകരിച്ച് ഇരു സൈനികരും  ആകാശത്തേക്ക് ‌ 100–-200 റൗണ്ട്‌ വെടിവച്ചെന്നാണ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. ചുശൂൽ സെക്ടറിലെ മുഖ്‌പാരിയിൽ ഏഴിന്‌ വെടിവയ്‌പുണ്ടായത്‌‌ പുറത്തുവന്നിരുന്നു. 45 വർഷത്തിനിടെ യഥാർഥ നിയന്ത്രണരേഖയിൽ ആദ്യമായി വെടിവയ്‌പുണ്ടായെന്ന്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വെടിവയ്‌പുണ്ടായതിൽ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
സമാധാനം പുനഃസ്ഥാപിക്കാൻ ധാരണയായശേഷം നടക്കുന്ന ആദ്യ കോർ കമാൻഡർതല ചർച്ചയിൽ വിദേശമന്ത്രാലയ പ്രതിനിധിയും പങ്കെടുത്തേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top