26 October Monday

പാർലമെന്റിൽ കോൺഗ്രസ്‌ പ്രമുഖരില്ല

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


ന്യൂഡൽഹി
മുൻപ്രധാനമന്ത്രി മൻമോഹൻസിങ്‌, മുൻധനമന്ത്രി പി ചിദംബരം  എന്നിവരടക്കം  15 രാജ്യസഭാ എംപിമാർ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽനിന്ന്‌ പൂർണമായി അവധിയെടുത്തു. കോവിഡ്‌ സാഹചര്യം കണക്കിലെടുത്ത്‌ അവധി അനുവദിച്ചതായി രാജ്യസഭ അധ്യക്ഷൻ വെങ്കയ്യനായിഡു അറിയിച്ചു.

മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ഓസ്‌കാർ ഫെർണാണ്ടസ്, മുന്‍കേന്ദ്രമന്ത്രി അൻമ്പുമണി രാംദോസ്‌, റിലയൻസ്‌ ഉടമ മുകേഷ്‌ അംബാനിയുടെ സഹായി പരിമൾ നത്വാനി, എഐഡിഎംകെയുടെ നവനീതകൃഷ്‌ണൻ എന്നിവരും അവധിയെടുത്തു.
കഴിഞ്ഞ ദിവസം 25ൽപരം എംപിമാർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.ലോക്‌സഭാംഗങ്ങളായ എഐസിസി അധ്യക്ഷ സോണിയഗാന്ധിയും രാഹുൽഗാന്ധിയും സോണിയയുടെ ആരോഗ്യപരിശോധനയ്‌ക്കുവേണ്ടി അമേരിക്കയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top