30 October Friday

സംസ്ഥാനങ്ങളെ കേന്ദ്രം സഹായിച്ചേതീരൂ: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


ന്യൂഡൽഹി
കോവിഡ്‌ പ്രതിരോധത്തിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൂടുതൽ സഹായം നൽകണമെന്ന്‌ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തെക്കുറിച്ചുള്ള  ആരോഗ്യമന്ത്രിയുടെ പ്രസ്‌താവനയിന്മേലുള്ള ചർച്ചയിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി നഷ്ടപരിഹാര തുക പോലും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ല. പിഎം കേയേഴ്‌സിൽനിന്ന്‌ സംസ്ഥാനങ്ങൾക്ക് സഹായമില്ല. എംപിഫണ്ട് മരവിപ്പിച്ചു. ലോകാരോഗ്യ സംഘടന ഉൾപ്പെടെ അംഗീകരിച്ച കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെക്കുറിച്ച് മന്ത്രിയുടെ പ്രസ്‌താവനയിൽ ഒറ്റവാക്കുമില്ല.

അപ്രതീക്ഷിതമായി ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോള്‍ നാല് മണിക്കൂർമാത്രമാണ് ജനങ്ങൾക്ക് തയ്യാറെടുപ്പിനായി ലഭിച്ചത്. മറ്റ്‌ രാജ്യങ്ങൾ ജിഡിപിയുടെ 21 ശതമാനംവരെ സാമ്പത്തിക പാക്കേജായി നീക്കിവച്ചപ്പോൾ ഇന്ത്യയിൽ ജിഡിപിയുടെ ഒരു ശതമാനംപോലും ജനങ്ങള്‍ക്കായി ചെലവിടുന്നില്ല–-എളമരം പറഞ്ഞു.

ഡൽഹിയില്‍ റെയിൽവേ ഭൂമിയിലെ 48,000 കുടിലുകളിൽ നിന്ന്‌ കുടിയൊഴിപ്പിക്കുന്ന മൂന്ന്‌  ലക്ഷത്തോളം പേർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പകർച്ചവ്യാധി സമയത്ത്‌ കേന്ദ്രനടപടി‌ ആരോഗ്യ ദുരന്തത്തിലേക്ക് നയിക്കും. ചേരിനിവാസികളെ പുനരധിവസിപ്പിക്കേണ്ടതും മതിയായ നഷ്ടപരിഹാരം നൽകേണ്ടതും സർക്കാരിന്റെ കടമയാണെന്നും -എളമരം കരീം ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top