16 July Tuesday

അധ്യാപക യോഗ്യതാപരീക്ഷയിൽ സംവരണം തേടി ഹർജി

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019


ന്യൂഡൽഹി
കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക‌് 10 ശതമാനം സംവരണം അനുവദിക്കണമെന്ന‌് ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീംകോടതി സിബി‌എസ‌്ഇക്കും കേന്ദ്രസർക്കാരിനും നോട്ടീസ‌് അയച്ചു.

വാദംകേൾക്കാൻ നിശ‌്ചയിച്ച ജൂൺ ഒന്നിനകം മറുപടി നൽകാൻ നിർദേശിച്ച‌് ജ‌സ‌്റ്റിസുമാരായ സഞ‌്ജീവ‌്ഖന്ന, ഇന്ദിരാബാനർജി എന്നിവർ അംഗങ്ങളായ അവധിക്കാല ബെഞ്ചാണ‌് നോട്ടീസ‌് അയച്ചത‌്.

2019ലെ പരീക്ഷ എഴുതാനിരിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെന്ന‌് അവകാശപ്പെട്ട ചിലരാണ‌് ഹർജി നൽകിയത‌്. ജനുവരിയിൽ പരീക്ഷയുമായി ബന്ധപ്പെട്ട‌് സിബിഎസ‌്ഇ നൽകിയ പരസ്യത്തിൽനിന്ന‌് ആനുകൂല്യമുണ്ടാകില്ലെന്ന സൂചനയുണ്ട‌്.പട്ടികജാതി–-വർഗ, പിന്നോക്കവിഭാഗക്കാർക്ക‌് നൽകുന്ന സംവരണാനുകൂല്യം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും അനുവദിക്കാൻ നിർദേശിക്കണം–- ഹർജിയിലാവശ്യപ്പെട്ടു. 

യോഗ്യതാപരീക്ഷയിലല്ല, പ്രവേശനത്തിന്റെ സമയത്താണ‌് സംവരണവിഷയം ഉയരുന്നതെന്ന‌് കഴിഞ്ഞതവണ ഹർജിയിൽ വാദംകേൾക്കവേ കോടതി നിരീക്ഷിച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പൊതുവിഭാഗക്കാർക്ക‌് 10 ശതമാനം സംവരണം അനുവദിക്കുന്ന ബിൽ പാർലമെന്റ‌് നേരത്തെ പാസാക്കിയതിനെ തുടർന്ന‌് പ്രാബല്യത്തിൽ വന്നിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top