19 September Thursday

ബൊഫോഴ‌്സ‌് ; തുടരന്വേഷണാനുമതി ഹർജി സിബിഐ പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019


ന്യൂഡൽഹി
ബൊഫോഴ‌്സ‌് കേസിൽ തുടരന്വേഷണം നടത്താൻ അനുവദിക്കണമെന്ന‌് ആവശ്യപ്പെട്ട അപേക്ഷ ഡൽഹി കോടതിയിൽ നിന്ന‌് സിബിഐ പിൻവലിച്ചു. വിഷയത്തിൽ തുടർനടപടികൾ ആലോചിച്ച‌് തീരുമാനിക്കുമെന്നും ഇപ്പോൾ അപേക്ഷ പിൻവലിക്കാൻ അനുവദിക്കണമെന്നുമുള്ള സിബിഐയുടെ അപേക്ഷ കോടതി അംഗീകരിച്ചു.
അപേക്ഷ നൽകിയവർക്ക‌് അത‌് പിൻവലിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന‌് ജഡ‌്ജി നിരീക്ഷിച്ചു.

2005 മെയ‌് 31ന‌് ഡൽഹി ഹൈക്കോടതി ബൊഫോഴ‌്സ‌് കേസിലെ പ്രതികളെ വെറുതെ വിട്ടിരുന്നു. ഇത‌് ചോദ്യംചെയ‌്ത‌് 2018 ഫെബ്രുവരിയിൽ സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.  ഇത്രയും വൈകി അപ്പീൽ സമർപ്പിക്കുന്നതിൽ കാര്യമില്ലെന്ന നിയമോപദേശം അവഗണിച്ചായിരുന്നു ഇത‌്. 4,500 ദിവസം വൈകി അപ്പീൽ സമർപ്പിച്ച നടപടി അംഗീകരിക്കാനാകില്ലെന്ന‌് നിരീക്ഷിച്ച സുപ്രീംകോടതി 2018 നവംബറിൽ അപ്പീൽ തള്ളി. അതേസമയം, അഭിഭാഷകനായ അജയ‌്അഗർവാൾ ഹൈക്കോടതി വിധിക്ക‌് എതിരെ സമർപ്പിച്ച അപ്പീൽ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട‌്. അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ‌്ഗാന്ധിക്ക‌് എതിരായ നടപടികൾ 2004 ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു. 2005ൽ മറ്റുള്ളവരെയും കുറ്റവിമുക്തരാക്കി. അതിനിടെ തുടരന്വേഷണത്തിന‌് അനുമതി തേടിയുള്ള അപേക്ഷ പിൻവലിച്ച നടപടി വിവാദമായതിനെ തുടർന്ന‌് വിശദീകരണവുമായി സിബിഎ രംഗത്തെത്തി. അന്വേഷണം തുടരുമെന്നും അന്വേഷണം തുടരുന്നതിന‌് വിചാരണക്കോടതിയുടെ അനുമതി ആവശ്യമില്ലാത്തതിനാലാണ‌് അപേക്ഷ പിൻവലിച്ചതെന്ന‌ും അധികൃതർ വിശദീകരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top