01 April Wednesday

ശിവകുമാർ കേസ്‌ പ്രത്യേക സെല്ലിന്‌ ; ഉടൻ രജിസ്‌റ്റർ ചെയ്യും

റഷീദ‌് ആനപ്പുറംUpdated: Tuesday Feb 18, 2020

തിരുവനന്തപുരം
വി എസ്‌ ശിവകുമാർ അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചുവെന്ന കേസിന്റെ അന്വേഷണം വിജിലൻസ്‌ സ്‌പെഷ്യൽ സെല്ലിന്‌. വി എസ്‌ ശിവകുമാർ, അദ്ദേഹത്തിന്റെ അടുപ്പക്കാരായ എം രാജേന്ദ്രൻ, ഷൈജു ഹരൻ, അഡ്വ. എൻ ഹരികുമാർ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അടുത്ത ദിവസം കേസ്‌ രജിസ്‌റ്റർ ചെയ്യും.

വിജിലൻസ്‌ തിരുവനന്തപുരം യൂണിറ്റ്‌  ത്വരിതാന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിനെതുടർന്ന്‌ ശിവകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത്‌ വിശദ അന്വേഷണത്തിന്‌ കഴിഞ്ഞ ദിവസം സർക്കാർ അനുമതി നൽകി.

വിജിലൻസ്‌ തിരുവനന്തപുരം യൂണിറ്റ്‌ ഡിവൈഎസ്‌പി എ അബ്‌ദുൾ വഹാബാണ്‌ ത്വരിതാന്വേഷണം നടത്തിയത്‌. ഇതിന്റെ ഭാഗമായി ശിവകുമാറിനെ  മൂന്നു തവണ ചോദ്യം ചെയ്‌തു. 2017 ജനുവരി 18നും 2018 ജൂൺ 22, ജൂലൈ മൂന്നിനും.  അഡീഷണൽ  പ്രൈവറ്റ്‌ സെക്രട്ടറിമാരായിരുന്ന ടി ശ്രീകുമാരൻനായർ, പി ആർ സുനിൽകുമാർ, ആർ വാസുദേവൻനായർ, എം രാജേന്ദ്രൻ, എച്ച്‌ ഷൈജു ഹരൻ, അഡ്വ. എൻ എസ്‌ ഹരിഹരൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തി.


പ്രധാന വാർത്തകൾ
 Top