Deshabhimani

ബിഹാറിനെ നടുക്കി കൊലപാതകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2024, 04:06 PM | 0 min read


ന്യൂഡൽഹി
ബിഹാറിൽ പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മയിലെ വികാസ്‌ശീൽ ഇൻസാൻ പാർടി പ്രസിഡന്റും മുൻ മന്ത്രിയുമായ മുകേഷ്‌ സഹനിയുടെ പിതാവ്‌ ജിതൻ സഹനിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ക്രൂരമായി ആക്രമിക്കപ്പെട്ട്‌ വികൃതമാക്കപ്പെട്ട മൃതദേഹം ചൊവ്വാഴ്‌ച രാവിലെ കിടക്കയിലാണ്‌ കണ്ടെത്തിയത്‌.  തനിച്ച്‌ താമസിക്കുകയായിരുന്ന സഹനി രാത്രി ഉറങ്ങികിടക്കുമ്പോഴാണ്‌ ആക്രമണമുണ്ടായതെന്ന്‌ പൊലീസ്‌ പറഞ്ഞു. രണ്ടുപേരെ കസ്‌റ്റഡിയിൽ എടുത്തു. ചോദ്യംചെയ്യൽ തുടരുകയാണ്‌.

മോഷണ ശ്രമമാണോ മുൻവൈരാഗ്യമാണോ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നതടക്കം പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. സഹനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷ പാർടികൾ രംഗത്തുവന്നു. ബിഹാറിൽ ക്രമസമാധാനം പൂർണമായി തകർന്നുവെന്ന്‌ ആർജെഡി വക്താവ്‌ ശക്തി യാദവ്‌ പറഞ്ഞു.പൊലീസ്‌  ഊർജ്ജിതമായി അന്വേഷിക്കുന്നുണ്ടെന്നും കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തുമെന്നും ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട്‌ ചൗധരി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home