26 February Wednesday

ജെഎൻയു അക്രമം: പൊലീസിനെ വൈകിപ്പിച്ചെന്ന് സമ്മതിച്ച് വിസി

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

ന്യൂഡൽഹി>  ജെഎൻയുവിൽ അക്രമം നടക്കുമ്പോൾ പൊലീസിനോട്‌ പുറത്തുനിന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ടെന്ന്‌ സ്ഥിരീകരിച്ച് വൈസ്‌ ചാൻസലർ എം ജഗദേഷ്‌ കുമാർ. ജനുവരി അഞ്ചിന്‌ പകൽ 4.30ഓടെ അക്രമകാരികൾ ക്യാമ്പസിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന്‌ വിവരം കിട്ടിയെന്നും  ദി ഇന്ത്യൻ എക്‌സ്‌പ്രസിന്‌ നൽകിയ അഭിമുഖത്തിൽ വിസി പറഞ്ഞു. മര്‍ദനമേറ്റവരെ ഇതുവരെ സന്ദര്‍ശിച്ചില്ലെന്നും വിസി സമ്മതിച്ചു.

ക്യാമ്പസിന്‌ പുറത്തുനിന്നാല്‍ മതിയെന്ന് വൈകിട്ട്‌ 6.24ന്‌ വിസി നിര്‍ദേശിച്ചെന്ന പൊലീസ്‌ റിപ്പോർട്ട്‌ ശരിവയ്‌ക്കുന്നതാണ്‌ വെളിപ്പെടുത്തൽ. പൊലീസ് വൈകിയതാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മര്‍ദനമേല്‍ക്കാന്‍ കാരണമായത്.

ജെഎൻയുവിനെതിരെ സംഘപരിവാർ അധിക്ഷേപം തുടരുന്നതിനിടെ സർവകലാശാലയുടെ മികവിനെ പ്രശംസിച്ച്‌ കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി രമേഷ്‌ പൊഖ്രിയാൽ. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മുൻപന്തിയിലുള്ള സർവകലാശാലയാണെന്ന് പൊഖ്രിയാൽ ട്വീറ്റ്‌ ചെയ്‌തു.

ഇന്ത്യൻ ഇക്കണോമിക്‌സ്‌ സർവീസസ്‌ പരീക്ഷയിൽ വിജയിച്ച 32ൽ 18 പേരും ജെഎൻയു വിദ്യാർഥികളാണെന്നത്‌ ചൂണ്ടിക്കാട്ടിയാണ്‌ പ്രശംസ.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top