17 September Tuesday

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലിലെ ഇന്ത്യക്കാര്‍ക്ക്‌ മോചനം

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

ന്യൂഡല്‍ഹി > ലണ്ടന്‍ > ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലായ ഗ്രേസ് -1 ലെ ഇന്ത്യക്കാരെ മോചിപ്പിച്ചു. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഉടന്‍ നാട്ടില്‍ മടങ്ങിയെത്തുമെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

മലപ്പുറം സ്വദേശി കെ കെ അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പി പ്രജിത്ത്, എന്നിവരാണ് കപ്പിലിലുള്ള മലയാളികള്‍. കഴിഞ്ഞ മാസം 4-നാണ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഗ്രേസ് 1 എണ്ണക്കപ്പല്‍ ബ്രിട്ടന്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് പിടിച്ചെടുത്തത്.

ബ്രിട്ടന്റെ നടപടിക്കു പിന്നാലെ ബ്രിട്ടിഷ് കപ്പലായ സ്റ്റെന ഇംപറോ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ കപ്പലിലും മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 18 ഇന്ത്യക്കാര്‍ ഉണ്ട്.

കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയ്യാറായതോടെയാണ് ജീവനക്കാരുടെ മോചനം സാധ്യമായതെന്നാണ് സൂചന. എന്നാല്‍ കപ്പല്‍ വിട്ടുനല്‍കുന്നത് അമേരിക്കയുടെ എതിര്‍പ്പുമൂലം വൈകും.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top