12 December Thursday
രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില 
ഇടിയുന്നതിനനുസരിച്ച്‌ പെട്രോൾ, ഡീസൽ, പാചകവാതക വില കുറയ്ക്കുന്നില്ല

അനിയന്ത്രിത വിലക്കയറ്റം 
കേന്ദ്ര സർക്കാർ സൃഷ്ടി ; പ്രത്യാഘാതം സൃഷ്ടിക്കുന്നത്‌ ഉയർന്ന ഇന്ധനവില

പ്രത്യേക ലേഖകൻUpdated: Thursday Nov 14, 2024


ന്യൂഡൽഹി
രാജ്യത്തെ അനിയന്ത്രിത വിലക്കയറ്റം മോദി സർക്കാരിന്റെ സൃഷ്ടി. ഉയർന്ന ഇന്ധനവിലയാണ് സർവ മേഖലകളിലും പ്രത്യാഘാതം സൃഷ്ടിക്കുന്നത്‌. റഷ്യയിൽനിന്ന്‌ കുറഞ്ഞ വിലയിൽ കിട്ടുന്ന അസംസ്‌കൃത എണ്ണ മറിച്ചുവിറ്റ്‌ കൊള്ളലാഭം കൊയ്യുന്ന കേന്ദ്രം അതിന്റെ പ്രയോജനം ജനങ്ങൾക്ക്‌ ലഭ്യമാക്കുന്നില്ല. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില ഇടിയുന്നതിനനുസരിച്ച്‌ പെട്രോൾ, ഡീസൽ, പാചകവാതക വില കുറയ്‌ക്കുന്നില്ല.

ചരക്ക്‌ കടത്ത്‌ കൂലി ഉയരുന്നതോടെ ഭക്ഷ്യവസ്‌തുക്കളുടെ അടക്കം അവശ്യസാധനങ്ങളുടെ വില വർധിക്കുന്നു. ഒക്ടോബറിൽ, ചില്ലറ വിൽപനമേഖലയിൽ വിലക്കയറ്റത്തോത്‌ 14 മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു,- 6.2 ശതമാനം. റിസർവ്‌ ബാങ്ക്‌ നിഷ്‌കർഷിക്കുന്ന പരമാവധി നിരക്ക്‌ ആറ്‌ ശതമാനം. ഉരുളക്കിഴക്ക്‌, ഉള്ളി, തക്കാളി എന്നിവ അടക്കം നിത്യോപയോഗ സാധനങ്ങൾക്ക്‌ തീപിടിച്ച വിലയാണ്‌. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റത്തോത്‌ 10.87 ശതമാനമായി. സസ്യഭക്ഷണ ഇനങ്ങളുടെ വില 2023 ഒക്ടോബറിനെ അപേക്ഷിച്ച്‌ 42 ശതമാനം ഉയർന്നു. പച്ചക്കറികളുടെ വിലക്കയറ്റത്തോത്‌ 53 മാസത്തെ ഏറ്റവും ഉയർന്നതാണ്‌. അതേസമയം കർഷകർക്ക്‌ ഇതിന്റെ പ്രയോജനം കിട്ടുന്നില്ല. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്‌ എന്നിവയുടെ ഉപഭോക്‌തൃ വിപണിവിലയുടെ മൂന്നിലൊന്ന്‌ കർഷർക്ക്‌ ലഭിക്കുന്നില്ലെന്നാണ്‌ റിപ്പോർട്ട്‌. പല വിളകള്‍ക്കും ഉൽപാദനച്ചെലവ്‌ പോലും മടക്കിക്കിട്ടുന്നില്ല. വൻകിട വ്യാപാരികളും ഇടനിലക്കാരുമാണ്‌ ലാഭം കൊയ്യുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top