20 September Sunday

സഭാനടപടികളില്‍ തീര്‍പ്പ് സുപ്രീംകോടതിയില്‍ ; രാജസ്ഥാന്‍ നിയമസഭ ഇന്ന് ചേരും

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020


ന്യൂഡൽഹി
രാജസ്ഥാനിൽ വെള്ളിയാഴ്‌ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലെ നടപടിക്രമം കോടതി ഉത്തരവിന്‌ വിധേയമായിരിക്കുമെന്ന്‌ സുപ്രീംകോടതി. ബിഎസ്‌പി എംഎൽമാർ കോൺഗ്രസിൽ ലയിച്ചത് ചോദ്യംചെയ്ത ബിജെപി എംഎൽഎ മദൻ ദിലാവറിന്റെ ഹർജിയിലാണ്‌  ജസ്‌റ്റിസ്‌ അരുൺമിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

ബിഎസ്‌പിയുടെ ആറ്‌ എംഎൽഎമാർ കോൺഗ്രസിൽ ചേർന്നത്‌ ശരിവച്ച സ്‌പീക്കറുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇക്കാര്യം‌ ഹൈക്കോടതിയില്‍ ഉന്നയിക്കും.  സഭ ചേരുന്നദിനം വിശ്വാസവോട്ടെടുപ്പിന് ആലോചനയുണ്ടോയെന്ന്‌ കോടതി ആരാഞ്ഞു.  വെള്ളിയാഴ്‌ച പകൽ 10ന്‌ ചേരുന്ന കാര്യോപദേശസമിതിയാണ് അതുതീരുമാനിക്കുന്നതെന്ന്  സ്‌പീക്കർക്കുവേണ്ടി  മുതിർന്ന അഭിഭാഷകൻ കപിൽസിബൽ അറിയിച്ചു. സഭയിലെ നടപടിക്രമം എന്തായാലും അത്‌ കോടതിയുടെ ഉത്തരവിന്‌ വിധേയമായിരിക്കുമെന്ന്‌ ജസ്‌റ്റിസ്‌ അരുൺമിശ്ര അറിയിച്ചു. തിങ്കളാഴ്‌ച  വാദംകേൾക്കൽ തുടരും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top