23 September Wednesday

ആൻഡമാനിൽ കോവിഡ്‌ രൂക്ഷം: ഉടൻ ഇടപെടണമെന്ന്‌ യെച്ചൂരി ; പ്രധാനമന്ത്രിക്ക്‌ കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020


ന്യൂഡൽഹി
കോവിഡ്‌ വ്യാപനം രൂക്ഷമായ ആൻഡമാൻ–-നിക്കോബാർ ദ്വീപുകളിലെ ജനങ്ങളെ രക്ഷിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കത്തയച്ചു. ദ്വീപുകളിൽ രോഗികളുടെ എണ്ണവും മരണവും പെരുകി.

എല്ലാ ദ്വീപുകൾക്കുമായി ആശുപത്രിയും പരിശോധനകേന്ദ്രവുമുള്ളത്‌ പോർട്ട്‌ബ്ലെയറിൽമാത്രം. ഫലം അറിയാൻ എട്ട്‌ ദിവസമെടുക്കും. അപ്പോഴേയ്‌ക്കും രോഗിയുടെ നില വഷളാകും. 18 ഡോക്ടർമാർക്ക്‌ രോഗം ബാധിച്ചു.

ദ്വീപുകളിലെ ജനസംഖ്യയിൽ പകുതി പാർക്കുന്ന ഉത്തര ആൻഡമാനിൽനിന്ന്‌ പോർട്ട്‌ബ്ലെയറിൽ എത്താൻ ദിവസങ്ങൾ വേണം. ദ്വീപുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കണം. കേന്ദ്രം നേരിട്ട്‌ ഭരിക്കുന്ന ഇവിടെ സത്വരമായി ഇടപെടണമെന്ന്‌ പ്രധാനമന്ത്രിയോട്‌ കത്തിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top