03 August Monday

നഗരങ്ങളിൽ സമ്പൂർണ അടച്ചിടൽ ; രോഗം വ്യാപിപ്പിച്ച്‌ ‘മിഷൻ ബിഗിൻ എഗെയ്ൻ’

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


മുംബൈ
കോവിഡ്‌ വ്യാപനത്തെതുടർന്ന്‌ സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകർച്ച മറികടക്കാൻ മഹാരാഷ്ട്ര നടപ്പാക്കിയ പദ്ധതി രോഗം വർധിപ്പിച്ചെന്ന്‌ കണക്കുകൾ. വാണിജ്യപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ജൂൺ മൂന്നുമുതൽ  സംസ്ഥാന സർക്കാർ ‘മിഷൻ ബിഗിൻ എഗെയ്ൻ’ പദ്ധതി തുടങ്ങിയിരുന്നു. ഇതിനെത്തുടർന്ന്‌  കോവിഡ് രോഗികൾ ഉയർന്നു.

ജൂൺ മൂന്നിന്‌ 74,680 രോഗികളും 2587 മരണവുമാണുണ്ടായിരുന്നത്‌. ജൂലൈ മൂന്നായപ്പോഴേക്കും‌‌ ഒരു ലക്ഷത്തിലധികം പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചു‌. രോഗികൾ 1.92 ലക്ഷവും ഉം മരണം 8300ലേറെയും ആയി ഉയർന്നു. ചൊവാഴ്‌ചത്തെ കണക്ക്‌ പ്രകാരം രോഗികൾ ‌ 2,54,427 ഉം മരണം ‌ 10,289 ഉം ആണ്‌. ഇതേത്തുടർന്ന്‌ ‘മിഷൻ ബിഗിൻ എഗെയ്ൻ’ രണ്ടാംഘട്ടം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചെന്ന്‌ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ നിയന്ത്രണം വേണ്ടിവരുമെന്നാണ്‌ അധികൃതർ നൽകുന്ന സൂചന.

കൂടുതൽ നഗരങ്ങളിൽ സമ്പൂർണ അടച്ചിടൽ
ആഗോള ഹോട്ട്‌സ്‌പോട്ടായ മുംബൈയ്‌ക്കു പുറമെ പുണെ, പിംപ്രി ചിഞ്ച്‌വാഡ്‌, സോലാപുർ, ഔറങ്കാബാദ്‌ എന്നിവടങ്ങളിലും‌ കടുത്ത നിയന്ത്രണങ്ങൾ.   തിങ്കളാഴ്‌ചമുതൽ  10 ദിവസത്തേ‌ക്കാണ്‌‌ സമ്പൂർണ അടച്ചിടൽ. താനെ, കല്യാൺ, ഭിവണ്ടി-, നിസാംപുർ, നവി മുംബൈ  തുടങ്ങിയ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ നഗരങ്ങളിൽ നിയന്ത്രണം ജൂലൈ 19 വരെ തുടരും‌. പൊതുഇടങ്ങളിൽ ആൾക്കൂട്ടം വർധിച്ചാൽ നാഗ്‌പുർ, നാസിക്‌ എന്നിവിടങ്ങളിൽ അടച്ചിടൽ നടപ്പാക്കുമെന്ന്‌ അധികൃതർ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top