07 August Friday

രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


ന്യൂഡൽഹി
രാജ്യത്തെ എല്ലാ രാഷ്ട്രീയത്തടവുകാർക്കും ജാമ്യം നൽകി വിട്ടയക്കണമെന്നും വൈദ്യസഹായം നൽകണമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. ജയിലിൽ കഴിയുന്ന ഒട്ടേറെ രാഷ്ട്രീയ, മനുഷ്യാവകാശ പ്രവർത്തകരുടെ ആരോഗ്യനില വഷളായത്‌ ആശങ്കാജനകമാണ്‌. ചിലർക്ക്‌ ജയിലിൽ‌ കോവിഡ്‌ ബാധിച്ചു.
തിങ്ങിനിറഞ്ഞ ജയിലുകളില്‍ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ഇത് പലരുടെയും ആരോഗ്യനില വഷളാക്കി. വിവിധ രോഗങ്ങൾക്ക്‌ ദീർഘകാലമായി മരുന്നു കഴിക്കുന്നവരാണ്‌ പലരും. അഖിൽ ഗോഗോയിക്ക്‌ കോവിഡ്‌ ബാധിച്ചതായി റിപ്പോർട്ടുണ്ട്‌.

വരവര റാവുവിന്റെ നില വഷളായി. ജയിലിലെ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകരായ ഗൗതം നവ്‌ലാഖ, ആനന്ദ്‌ തെൽതുംബെ്‌ഡെ, സുധ ഭരദ്വാജ്‌, ഷോമ സെൻ എന്നിവർക്ക്‌ അണുബാധ ഉണ്ടാകാനുള്ള സാധ്യതയേറി.

രാഷ്ട്രീയതടവുകാരിൽ പ്രൊഫ. സായിബാബയുടെ നില മോശമാണ്‌. 90 ശതമാനം ഭിന്നശേഷിക്കാരനായ അദ്ദേഹം 19 ആരോഗ്യപ്രശ്‌നങ്ങളനുഭവിക്കുന്നു.
പലതും  ജീവനു ഭീഷണി ഉയര്‍ത്തുന്നവ. ആരോഗ്യസ്ഥിതി മാനിച്ച്‌  അദ്ദേഹത്തെ മോചിപ്പിക്കണമെന്ന്‌ യുഎൻ മനുഷ്യാവകാശ പ്രതിനിധികൾ അടക്കം കഴിഞ്ഞവർഷം ആവശ്യപ്പെട്ടു–-പിബി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top