14 August Friday

മന്ത്രിപുത്രന്റെ സുഹൃത്തുക്കളെ തടഞ്ഞു; ഗുജറാത്തിൽ വനിതാ കോൺസ്‌റ്റബിളിനെ സ്ഥലംമാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


ന്യൂഡൽഹി
ഗുജറാത്തിൽ അടച്ചുപൂട്ടൽ നിയന്ത്രണം ലംഘിച്ച മന്ത്രിപുത്രന്റെ സുഹൃത്തുക്കളെ തടഞ്ഞ വനിതാ പൊലീസ്‌ കോൺസ്‌റ്റബിളിനെ സ്ഥലംമാറ്റി. സംഭവത്തെ തുടർന്ന്‌ രാജി സമർപ്പിച്ച കോൺസ്‌റ്റബിൾ സുനിത യാദവ്‌ അവധിയിൽ പ്രവേശിച്ചു.  വിവാദമായതോടെ ആരോഗ്യ സഹമന്ത്രി കുമാർ കനാനിയുടെ മകൻ പ്രകാശ്‌ കനാനിയെയും രണ്ട്‌ സുഹൃത്തുക്കളെയും അറസ്‌റ്റ്‌ ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു.

വ്യാഴാഴ്‌ച രാത്രി പത്തുമണിക്കുശേഷം കർഫ്യൂ ലംഘിച്ചെത്തിയ കാർ കോൺസ്‌റ്റബിൾ തടഞ്ഞു.‌ പ്രകാശ്‌ കനാനി സ്ഥലത്തെത്തി വിടാൻ ആവശ്യപ്പെട്ടു. പ്രകാശ്‌ കനാനി വന്ന വാഹനത്തിലെ എംഎൽഎ ബോർഡ്‌ എടുത്തുമാറ്റാൻ സുനിത ആവശ്യപ്പെടുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. പിന്നാലെ അവരെ‌ പൊലീസ്‌ ആസ്ഥാനത്തേക്ക്‌ സ്ഥലം മാറ്റി. ഇതോടെയാണ്‌ സുനിത രാജി സമർപ്പിച്ചത്‌. എന്നാൽ, രാജി സ്വീകരിച്ചിട്ടില്ലെന്ന്‌ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. സാമൂഹ്യ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കമുള്ളവരുടെ വലിയ പിന്തുണയാണ്‌ സുനിതയ്‌ക്കു ലഭിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top