07 August Friday

ഗെലോട്ടിനെ ലക്ഷ്യമിട്ട്‌ ആദായനികുതി റെയ്‌ഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


ന്യൂഡൽഹി
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചര്‍ച്ച തുടങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ അടുപ്പക്കാരെ ലക്ഷ്യമിട്ട്‌ ആദായനികുതിവകുപ്പിന്റെ റെയ്‌ഡ്‌. പിസിസി വൈസ്‌ പ്രസിഡന്റ്‌ രാജീവ്‌ അറോറയുടെയും ധർമേന്ദ്ര റാത്തോഡിന്റെയും സ്ഥാപനങ്ങളില്‍ തിങ്കളാഴ്‌ച റെയ്‌ഡ്‌ നടന്നു. ജയ്‌പുർ, കോട്ട എന്നിവിടങ്ങളിലെ അഞ്ച്‌ കേന്ദ്രത്തിലും ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ചിലരുടെ സ്ഥാപനങ്ങളിലുമായിരുന്നു 80 അംഗ സംഘത്തിന്റെ പരിശോധന.

അറോറയുടെ ജയ്‌പുരിലുള്ള ജ്വല്ലറിയിലും റെയ്‌ഡ്‌ നടത്തി. മുംബൈയിലെ മൈനാക്‌ ശർമ എന്റർ പ്രൈസസ്‌, ഓം കോത്താരി ഗ്രൂപ്പ്‌ എന്നീ കമ്പനികളുടെ എട്ടു കേന്ദ്രത്തിൽ റെയ്‌ഡ്‌ നടന്നു.

മൈനാക്‌ ശർമ എന്റർ പ്രൈസസിനു കീഴിലുള്ള ട്രിടോൺ ഹോട്ടൽ ഉടമ രത്തൻകാന്ത്‌ ശർമയും ഗെലോട്ടിന്റെ മകനുമായി അടുത്തബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ഡാം നിർമാണ കരാർ ലഭിച്ച കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടിന്റെ പേരിലാണ് റെയ്ഡെന്ന് ഐടി ഉദ്യോഗസ്ഥർ പറഞ്ഞു. റെയ്‌ഡ്‌ കേന്ദ്രസർക്കാരിന്റെ സമ്മർദനീക്കമാണെന്ന്‌ വിമർശിച്ച്‌ കോൺഗ്രസ്‌ രംഗത്തെത്തി. ഐടി, ഇഡി, സിബിഐ എന്നിവയെല്ലാം ബിജെപിയുടെ സഖ്യകക്ഷികളാണെന്ന്‌ കോൺഗ്രസ്‌ വക്താവ്‌ രൺദീപ്‌ സുർജേവാല പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top