17 February Sunday

പ്രകാശ് രാജ്‌ ബംഗളൂരുവിൽ സിപിഐ എം ഓഫീസ്‌ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

ബംഗളൂരു> സിനിമാ താരവും പൊതു പ്രവർത്തകനുമായ പ്രകാശ്‌ രാജ്‌  ബംഗളൂരുവിലെ സിപിഐ എം കർണാടക സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ ഇഎംഎസ് ഭവൻ സന്ദർശിച്ചു.  പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, സിപിഐ എം കർണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവരുമായി ചർച്ച നടത്തി.

ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികൾക്കെതിരായി അതിശക്തമായ നിലപാടെടുത്ത കലാകാരനാണ് പ്രകാശ് രാജെന്ന്‌ സന്ദർശനത്തെ  സൂചിപ്പിച്ചുള്ള ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ എം എ ബേബി പറഞ്ഞു.  പത്രാധിപയും എഴുത്തുകാരിയുമായ ഗൌരി ലങ്കേഷിന്റെ നിഷ്‌ഠൂര വധത്തിന് ശേഷം പ്രകാശ്‌ രാജ്‌ ശക്‌തമായ നിലപാടാണ്‌ എടുത്തിട്ടുള്ളത്‌.

ബിജെപിയെ തോല്പിക്കാൻ ഇന്ത്യയിലെ മതേതര ശക്തികളെല്ലാം യോജിക്കണമെന്ന അഭിപ്രായക്കാരനുമാണ് പ്രകാശരാജ്. ഇടതുപക്ഷത്തോട് പ്രത്യേക ബന്ധം പുലർത്തുന്ന അദ്ദേഹം ബംഗളുരു സെൻട്രലിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി കുറച്ചുകാലമായി ജയിക്കുന്ന സീറ്റാണിത്. ബേബി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top