19 March Tuesday

മുംബൈയിൽ ബസ‌് തൊഴിലാളി സമരം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

മുംബൈ > ബൃഹൻമുംബൈ ഇലക‌്ട്രിസിറ്റി സപ്ലൈ ആൻഡ‌് ട്രാൻസ‌്പോർട്ട‌്(ബെസ‌്റ്റ‌്) തൊഴിലാളികളുടെ സമരം ഏഴാംദിനത്തിലേക്ക്. ശമ്പളവർധനയും പുതിയ വേതനക്കരാറും ആവശ്യപ്പെട്ട‌് 32,000 തൊഴിലാളികൾ നടത്തുന്ന സമരം ശക്തമായതോടെ പ്രശ‌്നം പഠിക്കാൻ ചീഫ‌് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി സംസ്ഥാന സർക്കാർ രൂപീകരിച്ചു.

കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനകൾ മാനേജ‌്മെന്റുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ‌് സർക്കാർ ഇടപെടൽ. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാട‌് തൊഴിലാളികൾ സ്വീകരിച്ചതോടെ റോഡ‌് ഗതാഗതം താറുമാറായി.
2000 തൊഴിലാളികൾ ക്വാർട്ടേഴ‌്സ‌് ഒഴിയണമെന്നാവശ്യപ്പെട്ട‌് മാനേജ‌്മെന്റ‌് നോട്ടീസ‌് നൽകിയതിൽ പ്രതിഷേധിച്ച‌് കഴിഞ്ഞദിവസം മുലുന്ദ‌് ബസ‌് സ്റ്റാൻഡിൽ തൊഴിലാളികളുടെ കുടുംബാംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. സമരംമൂലം ഇതുവരെ 12 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായതെന്ന‌് അധികൃതർ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top