21 March Thursday

കശ‌്മീരിൽ കൊടുംഭീകരനടക്കം രണ്ടുപേരെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

ശ്രീനഗർ > ജമ്മു കശ‌്മീരിലെ കുൽഗാം ജില്ലയിൽ കൊടുംഭീകരനടക്കം രണ്ടുപേരെ സുരക്ഷാസേന വധിച്ചു. ഭീകരസംഘടനകള്‍ക്ക് ബോംബ് (ഐഇഡി) നിര്‍മിച്ചു നല്‍ക്കുന്നതില്‍ വിദ​ഗ്ധനായ സീനത്തുൽ ഇസ്ലാം കത‌്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് സൈന്യം സ്ഥിരീകരിച്ചു. നേരത്തെ ഹിസ‌്ബുൾ മുജാഹിദീനുമായി സഹകരിച്ച‌് പ്രവർത്തിച്ചിരുന്ന സീനത്തുൽ ഇസ്ലാം നിലവിൽ അൽ ബാദർ എന്ന ഭീകരസംഘടനയിലെ അംഗമാണ‌്. നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയായ സക്കീർ ദാറാണ‌് കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ.

കത‌്പോര മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന‌് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യം തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ഭീകരർ സൈനികരെ ആക്രമിച്ചു. തുടർന്ന‌് സൈന്യം നടത്തിയ വെടിവയ‌്പിലാണ‌് ഭീകരർ കൊല്ലപ്പെട്ടതെന്ന‌് അധികൃതർ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top