13 November Wednesday

വായ്‌പ വിതരണത്തിൽ ഇടിവ്‌; റിസർവ്‌ ബാങ്ക്‌ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

ന്യൂഡൽഹി > രാജ്യത്തെ വാണിജ്യബാങ്കുകളുടെ വായ്‌പവിതരണത്തിലെ വളർച്ച ഏപ്രിൽമുതൽ സെപ്‌തംബർവരെയുള്ള കാലയളവിൽ 8.74 ശതമാനമായി ഇടിഞ്ഞെന്ന്‌ റിസർവ്‌ ബാങ്ക്‌ റിപ്പോർട്ട്‌. നടപ്പു സാമ്പത്തികവർഷത്തിലെ ആദ്യ ആറുമാസംതന്നെ 3.64 ശതമാനത്തിന്റെ ഇടിവ്‌.  കഴിഞ്ഞ സാമ്പത്തികവർഷം സമാനകാലയളവിൽ 12.38 ശതമാനമായിരുന്നു വളർച്ച. അതേസമയം, നിക്ഷേപങ്ങളിലെ വളർച്ച 7.96 ശതമാനത്തിൽനിന്ന്‌ 9.53 ആയി.

സാമ്പത്തികമാന്ദ്യത്തിന്റെ അപകടസാധ്യത മുന്നിൽക്കണ്ട്‌ ബാങ്കുകൾ വായ്‌പവിതരണം പരമാവധി ഒഴിവാക്കി. അതോടൊപ്പം വിപണിമാന്ദ്യം കാരണം വായ്‌പയെടുത്ത്‌ മുതൽമുടക്കാൻ സംരംഭകർ തയ്യാറാകുന്നുമില്ല. ബാങ്കുകളുടെയും ബാങ്കിങ്‌ ഇതര ധനസ്ഥാപനങ്ങളുടെയും  നിലപാടുകളെ സാമ്പത്തികമാന്ദ്യം സ്വാധീനിക്കുന്നതായി ഇന്ത്യ റേറ്റിങ്‌സ്‌ ആൻഡ്‌ റിസർച്ച്‌ റിപ്പോർട്ടിൽ പറയുന്നു. ചെറുകിട, ഇടത്തരം മേഖലയിലേക്കുള്ള ബാങ്ക്‌ വായ്‌പകൾ 2015–-19 കാലത്ത്‌ മന്ദഗതിയിലായിരുന്നു. അതേസമയം ബാങ്കിങ്‌ ഇതര ധനസ്ഥാപനങ്ങൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു. നിലവിൽ ബാങ്കിങ്‌ ഇതര ധനസ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണ്‌. റിസർവ്‌ ബാങ്ക്‌ റിപ്പോനിരക്കുകൾ തുടർച്ചയായി കുറച്ചിട്ടും വാണിജ്യബാങ്കുകൾ ക്രമാനുഗതമായി  പലിശനിരക്ക്‌ കുറയ്‌ക്കുന്നില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top