09 August Sunday

വരവരറാവുവിനെ മരണത്തിലേക്ക്‌ തള്ളരുതെന്ന് കുടുംബം

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020


ന്യൂഡൽഹി
വിപ്ലവകവി വരവരറാവുവിന്റെ ആരോഗ്യസ്ഥിതി നാള്‍ക്കുനാള്‍ മോശമായി വരികയാണെന്നും മരണത്തിലേക്ക്‌ തള്ളിവിടരുതെന്നും കേന്ദ്രത്തോട് അപേക്ഷിച്ച് കുടുംബാംഗങ്ങൾ. പ്രാസംഗികനും അധ്യാപകനും പ്രക്ഷോഭകാരിയുമായ എണ്‍പതുകാരനായ വരവരറാവു  ഭീമ കൊറഗാവ്‌ കേസില്‍ ജാമ്യമില്ലാതെ 22 മാസമായി ജയിലിലാണ്‌. അദ്ദേഹത്തിന് സ്മൃതിഭ്രംശം സംഭവിക്കുകയാണെന്നും പരസഹായമില്ലാതെ നടക്കാനാകാത്ത സ്ഥിതിയാണെന്നും അടിയന്തരചികിത്സ ഉറപ്പാക്കണമെന്നും ഭാര്യ പി ഹേമലത, മക്കളായ സഹജ, അനല, പവന എന്നിവർ ആവശ്യപ്പെട്ടു.

ജൂലൈ പതിനൊന്നിനാണ്‌‌ അവസാനമായി കുടുംബാംഗങ്ങളോട്‌ ഫോണിൽ സംസാരിച്ചത്‌. ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍‌ 70 വർഷം മുമ്പുനടന്ന മാതാപിതാക്കളുടെ ശവസംസ്‌കാരത്തെക്കുറിച്ചാണ്‌ മറുപടി നൽകിയത്‌. ഭാഷ തെലുങ്കില്‍നിന്ന് ഹിന്ദിയിലേക്ക് മാറിപ്പോകുന്നുവെന്നും  കുടുംബാം​ഗങ്ങള്‍ പറഞ്ഞു. ജാമ്യാപേക്ഷ എൻഐഎയുടെ എതിർപ്പിനെത്തുടർന്ന്‌ അഞ്ചു തവണ‌ തള്ളി‌. വരവരറാവു അടക്കം ഭീമ കൊറഗാവ്‌ കേസില്‍ ജയിലിലുള്ളവരോട് കോവിഡ്  മഹാമാരിക്കാലത്ത് ‌ മനുഷ്യത്വപരമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷായ്‌ക്ക്‌  കത്തയച്ചിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top